പാലാ :കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ. ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനമിടിപ്പിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പോലീസ് നടപടി. ഇടിപ്പിച്ച വാഹനവും വാഹനമോടിച്ചിരുന്നയാളും പോലീസ് പിടിയിലായി.മുത്തോലി സ്വദേശി പ്രകാശ് എന്നയാളെയെയാണ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിലെടുത്തു. പാലാ ഡി വൈ എസ് പി കെ സദൻ,എസ് എച് ഓ പി ജെ കുര്യാക്കോസ്, എസ് ഐ ദിലിപ് കുമാർ, എ എസ് ഐ ജോബി ജോസഫ്,
പ്രൊബേഷണൽ എസ്.ഐ ബിജു, മറിയാമ്മ, സി.പി.ഒ അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12 ന് പാലാ ബിഷപ് ഹൗസിനു മുന്നിലാണ് വൈദികനെ വാഹനം ഇടിച്ചത്. ഇടിച്ച ശേഷം വാഹനം നിർത്താതെ പോയി. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കാതിരുന്നത് വാഹനം കണ്ടെത്താൻ തടസ്സമായിരുന്നു. ബിജു,മറിയാമ്മ, സി പി ഓ അനൂപ്, രഞ്ജിത് എന്നിവർ ചേർന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ജനുവരി 12-ാം തീയതി പാലാ ബിഷപ് ഹൗസിനു മുമ്പിൽ വച്ചാണ് വൈദികനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോയത്.









