കോട്ടയത്ത് നടുക്കുന്ന ഒരു അപകട വാർത്തയാണ് പുറത്തുവരുന്നത്. ഉഴവൂർ സ്വദേശിയായ അഭിഭാഷകൻ ജോബി ഓക്കാട്ടാണ് സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരണപ്പെട്ടത്. ഉഴവൂർ പൈസ് മൗണ്ടിന് സമീപം വെച്ചായിരുന്നു അപകടം സംഭവിച്ചത്.
തന്റെ ലൈസൻസുള്ള തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ജോബി. യാത്രയ്ക്കിടയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോൾ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. തലയ്ക്കാണ് വെടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തു വെച്ചുതന്നെ മരണം സംഭവിച്ചതായാണ് പ്രാഥമിക വിവരങ്ങൾ.കുറവിലങ്ങാട് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായ ഈ അപകടം നാടിനെയാകെ നടുക്കിയിരിക്കുകയാണ്.









