വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

പിതാവിൻ്റെ മടിയിലിരുന്ന ആറു വയസുകാരി കുഴഞ്ഞ് വീണ് മരിച്ചു

പാലാ.ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്റെയും.മഞ്ചു സോണിയുടെയും മകൾ ജുവാനാ സോണി (6) അന്തരിച്ചു.പിതാവായ സോണിയുടെ മടിയിലിരുന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഏക പുത്രി കുഴഞ്ഞ് വീണത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. സംസ്ക്കാരം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് 4 ന് വീട്ടിൽ ശിഷ്രൂഷകൾ ആരംഭിച് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ. പിതാവ് സോണി സി.പി.ഐ ഇടപ്പാടി ബ്രാഞ്ച് അംഗമാണ്.ബാബു കെ ജോർജ് ,അഡ്വ:സണ്ണി ഡേവിഡ്, പി.കെ ഷാജകുമാർ ,അഡ്വ: തോമസ് വി.ടി, അനുമോൾ മാത്യു തുടങ്ങിയവർ അനുശോചനം അറിയിച്ചു.

കോട്ടയം

പണയത്തിലിരുന്ന സ്വർണ്ണം എടുത്ത് വീട്ടിൽ കൊണ്ടുവന്ന് മണിക്കൂറുകൾക്കുള്ളിൽ മോഷണം

കോട്ടയം :കോട്ടയത്ത് കളത്തിൽപ്പടിയിലാണ് സംഭവം.പിൻ ഭാഗത്തെ കതക് കുത്തിത്തുറന്ന് വീടിനുള്ളിൽ കയറിയാണ് 5 പവനോളം, സ്വർണവും 3500 രൂപയും കവർന്നത്. കളത്തിൽപ്പടി തൊട്ടിയിൽ ജയ്‌നമ്മ ജോയിയുടെ വീട്ടിലാണ്വെള്ളിയാഴ്ച വൈകുന്നേരത്തോടെ കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന ജയ്‌നമ്മയുടെ മകളുടെ മൂന്ന് പവൻ തൂക്കമുള്ള ഷോ മാല, വള, കമ്മൽ, മോതിരം എന്നിവയാണ് നഷ്ടപ്പെട്ടത്.  ജയ്‌നമ്മയുടെ മകൻ കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ പണയത്തിൽ വച്ചിരുന്ന സ്വർണം എടുത്ത് വെള്ളിയാഴ്ച 12 മണിയോടെയാണ് വീട്ടിൽ ഏൽപ്പിച്ചത്. തുടർന്ന് കൈവശം ഉണ്ടായിരുന്ന രണ്ട് ഗ്രാം മോതിരം, മൂന്നര ഗ്രാം വരുന്ന കമ്മൽ, 3500 രൂപ എന്നിവയോടൊപ്പം തിരിച്ചെടുത്ത പണയ ആഭരണങ്ങളും ചേർത്ത് അലമാരയിൽ സൂക്ഷിച്ചു വച്ചു.തുടർന്ന് ജയ്‌നമ്മ, മകളും,കൊച്ചുമകനുമായി കുട്ടിയുടെ തെറാപ്പി സ്‌കൂളിലേക്ക് ഉച്ചകഴിഞ്ഞ് 2 മണിക്ക് പോയി.പിന്നീട് 5 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം മനസ്സിലാക്കിയത്. തുടർന്ന് ഈസ്റ്റ് പോലീസ് അധികൃതരെ വിവരം അറിയിച്ചു.വിരലടയാളം വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

കോട്ടയം

കാണാതായ യുഡി ക്ലർക്കിനെ തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നും കണ്ടെത്തി

പാലായിലെ മുത്തോലി പഞ്ചായത്താഫീസിൽ യു ഡി ക്ലർക്ക് ആയിരുന്ന ബിസ്‌മി യെ കണ്ടെത്തി .തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ കെഴുവങ്കുളത്ത് നിന്നും ഈ യുവതി ബസിൽ കയറുന്ന ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ ലഭിച്ചിരുന്നു .അതെ തുടർന്നുള്ള അന്വേഷണമാണ് യുവതിയെ കണ്ടെത്താൻ സഹായിച്ചത് 

കോട്ടയം

പാലായിൽ ലഹരിയ്ക്കായി ഹൃദ്രോഗ മരുന്ന് ഉപയോഗിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്

പാലായിൽ വൻ ലഹരി മരുന്നു വേട്ട. പാലാ ഉള്ളനാട് സ്വദേശി ചിറക്കൽ വീട്ടിൽ ജിതിൻ ആണ് പിടിയിലായത്. കാൻസർ രോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇഞ്ചക്ഷൻ ആയ മെഫൻടെർമിൻ സൾഫേറ്റ് ഇൻജെക്ഷന്റെ 300 പായ്ക്കറ്റുമായാണ്  പ്രതിയെ പിടികൂടിയത്.. കൊറിയർ സ്ഥാപനം വഴി ഓർഡർ ചെയ്താണ് മരുന്ന് വരുത്തിയത്.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്‌ പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച്‌ 30 ന്

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപനവും ശുചിത്വ സന്ദേശ റാലിയും മാർച്ച് 30 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് നടക്കും. രണ്ട് മണിക്ക് ശുചിത്വ സന്ദേശ റാലി തീക്കോയി പള്ളിവാതിൽ നിന്ന് ആരംഭിച്ച് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തി ചേരുന്നു. തുടർന്ന് 3 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ മാലിന്യമുക്ത പഞ്ചായത്ത് പ്രഖ്യാപന സമ്മേളനം ചേരും. പ്രസ്തുത റാലിയിലും സമ്മേളനത്തിലും ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധസംഘടന പ്രതിനിധികൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളികൾ എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

കോട്ടയം

തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ അംഗൻവാടികൾക്ക്‌ 2024-25 വാർഷിക പദ്ധതി പ്രകാരം കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. 13 വാർഡുകളിലായി 14 അംഗൻവാടികളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്. അംഗൻവാടികളെ സ്മാർട്ട് അംഗനവാടികളായി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് കളിപ്പാട്ടങ്ങൾ വിതരണം ചെയ്തത്. അംഗൻവാടികളിലെല്ലാം ബേബി ഫ്രണ്ട്ലി പെയിന്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അംഗൻവാടികൾക്കുള്ള കളിപ്പാട്ട വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു.ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മോഹനൻ കുട്ടപ്പൻ,ജയറാണി തോമസുകുട്ടി മെമ്പർമാരായ അമ്മിണി തോമസ്, നജീമ പരികൊച്ച്,ഐ സി ഡി എസ് സൂപ്പർവൈസർ ബുഷ്‌റ അംഗൻവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. 📲 വാർത്തകൾ നൽകാനും പരസ്യങ്ങൾക്കും ബന്ധപ്പെടുക :Ph: 96564 76737

കോട്ടയം

മുത്തോലി പഞ്ചായത്തിലെ യു ഡി ക്ലർക്കിനെ കാണാതായി; ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കോട്ടയം മുത്തോലി പഞ്ചായത്തിലെ യൂ ഡി ക്ലർക്കിനെ കാണാതായതായി പരാതി. അകലക്കുന്ന് സ്വദേശി ബിസ്മിയെയാണ് കാണാതായത്. രാവിലെ ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് എന്നാൽ ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ മൊഴി.വൈകുന്നേരം ഭർത്താവ് പഞ്ചായത്തിൽ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. അതിനിടെ ഇന്നലെ രാവിലെ 10:30 ന് കൊഴുവംകുളം ജംഗ്ഷനിൽ നിന്നും ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഭര്‍ത്താവിന്‍റെ പരാതിയില്‍ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുമാണ് അന്വേഷണം നടത്തുന്നത്. 📲വാർത്തകൾക്കും പരസ്യങ്ങൾക്കും  ബന്ധപ്പെടുക 96564 76737

കോട്ടയം

പാലാ കൊല്ലപ്പള്ളിയിൽ ദമ്പതികൾ സഞ്ചരിച്ച സ്ക്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവാവ് മരണമടഞ്ഞു: കൊല്ലപ്പെട്ട യുവാവ് ളാലം ക്ഷേത്ര ഉത്സവ കമ്മിറ്റിയംഗം

പാലാ ;ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിലാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. സ്കൂട്ടർ പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു.ധനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.