കോട്ടയം

ഹജ്ജ് 2026 ജില്ലാതല വാക്സിനേഷൻ ക്യാമ്പ്

കോട്ടയം .കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജില്ലയിൽ നിന്ന് അവസരം ലഭിച്ചവർക്കുള്ള വാക്സിനേഷൻ ക്യാമ്പ് ജില്ല ഡെപ്യൂട്ടി ഡി,എം,ഒ, ഡോക്ടർ ജെസ്സി ഉദ്ഘാടനം ചെയ്തു 

ഹജ്ജ് കമ്മറ്റി ജില്ലാ ട്രെയിനിങ് ഓർഗനൈസർ ഷിഹാബ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ആർ സി എച്ച് ഓഫീസർ ഡോക്ടർ പ്രസീദ, ഡോക്ടർ ഷൈനി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. 

 ട്രെയിനർമാരായ ഖമറുദ്ദീൻ തോട്ടത്തിൽ, നജീബ് കല്ലുങ്കൽ, അജി കെ മുഹമ്മദ്, ഹബീബ്, ശമ്മാസ് സലാം, മിസാബ് ഖാൻ, സിയാദ് ഖാലിദ്, സഫറുള്ള ഖാൻ, അൽത്താഫ് സലാം, റഫീഖ് അമ്പഴത്തിനാൽ, മാഹിൻ പാറയിൽ, നാസർ പി എ, അബൂബക്കർ വി. എം. അഡ്വക്കേറ്റ് സദറുൽ അനാം, ഫസീല .

സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവർ പങ്കെടുത്തു. ഫൈസൽ മൗലവി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. നജീബ് കല്ലുങ്കൽ സ്വാഗതവും അജി കെ മുഹമ്മദ് നന്ദിയും രേഖപ്പെടുത്തി