വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

കാത്തിരിപ്പ് അവസാനിക്കുന്നു; ഒടിടി ഭരിക്കാന്‍ ടര്‍ബോ ജോസ് എത്തുന്നു!

നീണ്ട കാത്തിരിപ്പിന് അവസാനം! മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ചിത്രം ടര്‍ബോ ഒടിടിയില്‍ ഉടന്‍ എത്തും. ജൂലായ് ആദ്യ ആഴ്ചയില്‍ തന്നെ സോണി ലൈവില്‍ ടര്‍ബോ എത്തും. ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി. വിഷ്ണു ശര്‍മ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മമ്മൂട്ടി കമ്പനിയാണ്.  

ജനറൽ

എല്ലാ കണ്ണും റഫയില്‍’, പലസ്തീന് ഐക്യദാര്‍ഡ്യവുമായി ദുല്‍ഖര്‍; ക്യാംപയിൻ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു

പലസ്തീൻ ഐക്യദാര്‍ഡ്യം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപയിനിൽ പങ്കാളിയായി ദുൽഖർ സൽമാൻ. ‘എല്ലാ കണ്ണും റഫയില്‍’ എന്ന ക്യാപ്‌ഷനിൽ വരുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ പലസ്തീനിലെ പൊരുതുന്ന ജനതയ്‌ക്കൊപ്പം എന്ന നിലപാട് അറിയിച്ചത് റഫയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഫോട്ടോ എക്സില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ‘എല്ലാ കണ്ണും റഫയില്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ക്യാംപയിന്‍ തുടങ്ങിയത്. നിരവധി ആളുകളാണ് ഈ ക്യാംപയിന്‍റെ ഭാഗമായി ‘എല്ലാ കണ്ണും റഫയില്‍’ എന്ന പോസ്റ്റർ പങ്കുവെക്കുന്നത്.

ജനറൽ

കേരളത്തില്‍ ടര്‍ബോയ്‍ക്ക് ഞെട്ടിക്കുന്ന കളക്ഷൻ, ആദ്യ കണക്കുകള്‍ പുറത്ത്

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിയുടെ ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ ടര്‍ബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ടര്‍ബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തില്‍ നിന്ന് ടര്‍ബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്.

ജനറൽ

ഇനി രണ്ട് പാത്രം ചോറുണ്ണാൻ ഇത് മാത്രം മതി; തേങ്ങാ ചമ്മന്തിപ്പൊടി ഇങ്ങനെയുണ്ടാക്കാം

എല്ലാവരും ചോറ് ഇഷ്ടമുള്ളവരായിരിക്കില്ല. എന്നാൽ ചില കറികളുണ്ടെങ്കിൽ നമുക്ക് എത്രവേണമെങ്കിലും ചോറുണ്ണാം. അതിലൊന്നാണ് ചമ്മന്തിപ്പൊടി. തേങ്ങ കൊണ്ട് എളുപ്പത്തിലുണ്ടാക്കാം ഒരു ചമ്മന്തിപ്പൊടി. ആവശ്യമായ ചേരുവകൾ തേങ്ങ ചിരവിയത് : 2 മുറി ഉഴുന്നു പരിപ്പ്: 20 ഗ്രാം പൊട്ടുകടല: 20 ഗ്രാം ഉപ്പ്: പാകത്തിന് വറ്റല്‍ മുളക്: 5 എണ്ണം വാളം പുളി: ഒരു ചെറിയക് കഷ്ണം മഞ്ഞള്‍ പൊടി: 4 ഗ്രാം വെളിച്ചെണ്ണ: അല്പം( വരട്ടാന്‍ ഉള്ളത്) കറിവേപ്പില : 5 ഇതള്‍ പാകം ചെയ്യേണ്ട വിധം തേങ്ങ ഒഴികേ എല്ലാ ചേരുവകളും ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി ബ്രൗണ്‍ നിറം ആക്കി വരട്ടി മാറ്റി വക്കുക. അതെ പാനില്‍ തന്നെ തേങ്ങ ചിരവിയത് ഇട്ട് വരട്ടി ബ്രൗണ്‍ നിറം ആക്കി എടുക്കുക. ബ്രൗണ്‍ നിറം ആക്കിയ മസാലയും തേങ്ങയും ഒരുമിച്ച് മിക്‌സിയില്‍ പൊടിച്ചെടുക്കുക. രുചികരമായ തേങ്ങ ചമ്മന്തിപ്പൊടി തയ്യാർ.

ജനറൽ

പ്രിയപ്പെട്ട ലാലിന്, കൃത്യം 12 മണിക്ക് മോഹൻലാലിന് മമ്മൂട്ടിയുടെ പിറന്നാൾ ചുംബനമെത്തി

മോഹൻലാലിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടി. അർധരാത്രി 12 മണിക്ക് തന്നെ മമ്മൂട്ടിയുടെ പിറന്നാൾ ആശംസകളെത്തി. മോഹൻലാലിന്റെ 64-ാം പിറന്നാളാണിത്. മോഹൻലാലിനെ ചേർത്ത് നിർത്തി കവിളിൽ ചുംബിക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്.55 ചിത്രങ്ങളോളം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രത്തോടൊപ്പം ‘പ്രിയപ്പെട്ട് ലാലിന് ജന്മദിനാശംസകൾ’ എന്നും മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. അതേസമയം മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ സെറ്റില്‍ നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല്‍ മിഡിയയില്‍ വൈറലായിരുന്നു.

ജനറൽ

64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ഇന്ന് അറുപത്തിനാലാം പിറന്നാൾ. മടക്കി കുത്തിയ മുണ്ടും മുകളിലോട്ട് പിരിച്ച കട്ടി മീശയുമായി മലയാളത്തിന്റെ ഹൃദയത്തിൽ ചേക്കേറിയ പ്രതിഭ. കാലമേറുമ്പോൾ വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് അദ്ദേഹം. നൃത്തവും ഹാസ്യവും ആക്ഷനുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്ന അഭിനയ വഴക്കം. തുടക്ക കാലത്തെ വില്ലൻ വേഷങ്ങളിൽ നിന്നുള്ള പരിണാമം മലയാള സിനിമയിൽ മോഹൻ ലാലിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്കുള്ള യാത്രയായിരുന്നു.സ്വഭാവികാഭിനയത്തിന്റെ തിളക്കം ഏറെയുള്ള കഥാപാത്രങ്ങൾ ചെയ്ത എൺപതുകൾ, ശ്രീനിവാസനും പ്രിയദർശനുമൊപ്പം സൃഷ്‌ടിച്ച ബ്ലോക്ക് ബസ്റ്ററുകൾ തിളക്കമേറ്റിയ തൊണ്ണൂറുകൾ. വെള്ളിത്തിരയിൽ ലാലേട്ടൻ അഴിഞ്ഞാടിയ കഥാപാത്രങ്ങൾ തുടരെ തുടരെ വന്നു. തമാശയും ഗൗരവവും മുണ്ട് മടക്കിക്കുത്തലും ആക്ഷനും ഇതിനെല്ലാമുപരി മോഹൻ ലാലിന്റെ പഞ്ച് ഡയലോഗുകളുടെ അകമ്പടിയോടുള്ള കഥാപാത്രങ്ങൾ ചെയ്ത രണ്ടായിരങ്ങൾ.. പിന്നീടുള്ള പരീക്ഷണ കാലം. നിശബ്‌ദാഭിനയം കൊണ്ട് പോലും ഹൃദയം കവർന്ന കഥാപാത്രങ്ങൾ.. തുടർ പരാജയങ്ങൾ കൊണ്ട് മുറിവേൽപ്പിക്കാൻ പറ്റാത്ത ആത്മവീര്യമുള്ള മോഹൻ ലാൽ കരിയറിലെ ഏറ്റവും വലിയ വിജയങ്ങൾ നേടിയത് 2010 നു ശേഷമായിരുന്നു. സങ്കീർണ്ണമായ ഭാവപ്രകടനങ്ങൾ പോലും അനായാസേന ആ മുഖത്ത് മിന്നി മറഞ്ഞു. ദൃശ്യവും പുലിമുരുഗനുമെല്ലാം അതിനുദാഹരണങ്ങൾ.കലയോടുള്ള അടങ്ങാത്ത അഭിനിവേശം സിനിമയുടെ തിരക്കുകൾക്കിടയിലും നാടകത്തിലെത്താനും മോഹൻലാലിനെ പ്രേരിപ്പിച്ചു.ഇന്ത്യയൊട്ടാകെ അരാധകരെ സൃഷ്ടിച്ച മോഹൻലാൽ രണ്ട് തവണ മികച്ച നടനടക്കം അഞ്ചോളം ദേശീയ അവാർഡുകൾക്കും ഒൻപതോളം തവണ സംസ്ഥാന സർക്കാരിന്റെ പുരസ്ക്കാരങ്ങൾക്കും അർഹനായിരുന്നു. ഓരോ തവണ പരാജയ ചിത്രങ്ങളുണ്ടാകുമോഴും സ്വയം സ്ഫുടം ചെയ്തെടുത്ത് നവ ഭാവത്തിൽ നമ്മെ വിസ്മയിപ്പിക്കുകയാണ് മോഹൻലാൽ. അമ്പതു വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ വിരിഞ്ഞ മോഹൻലാലെന്ന വസന്തം പൊലിമയൊട്ടും കുറയാതെ ഇന്നും ജ്വലിച്ചു നിൽക്കുന്നു.

ജനറൽ

ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ്; വീട്ടിൽ തന്നെ തയ്യാറാക്കാം

ചായക്കൊപ്പം കഴിക്കാൻ ബനാന ബ്രോസ്റ്റഡ് ആയാലോ. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് ബനാന ബ്രോസ്റ്റഡ് തയ്യാറാക്കാം. അതിനായി പഴം , ഗോതമ്പ് പൊടി, കോൺഫ്ലവർ, പഞ്ചസാര, മഞ്ഞൾ പൊടി ,ഉപ്പ് വെള്ളം ,ഹണി കോട്ടഡ് കോൺഫ്ലേക്സ് എണ്ണ എന്നിവ എടുക്കണം. തയ്യാറാക്കുന്നതിനായി പഴം തൊലി കളഞ്ഞതിനു ശേഷം ചെറുതായി നുറുക്കിയെടുക്കാം മറ്റൊരു പാത്രത്തിൽ കോൺഫ്ലവർ, ഗോതമ്പ് പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പും ഒരു നുള്ള് , ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. കോൺഫ്ലേക്സ് ഒരു പാത്രത്തിലേക്ക് ഇട്ടശേഷം കൈ വച്ച് ചെറുതായിട്ടൊന്ന് പൊടിച്ചെടുക്കുക. ശേഷം നുറുക്കിവച്ച പഴം കഷ്ണങ്ങൾ മാവിൽ മുക്കി അതിനു ശേഷം കോൺഫ്ലേക്സിൽ പൊതിയുക. എല്ലാം ഇതേപോലെ ചെയ്തതിനു ശേഷം ചൂടായ എണ്ണയിൽ  ഫ്രൈ ചെയ്തെടുക്കാം സ്വാദിഷ്ടമായ ബനാന ബ്രോസ്റ്റഡ് റെഡി.

ജനറൽ

ഗെറ്റ് റെഡി ഫോർ ജോസേട്ടൻ… അടിയോടടിയുമായി ടർബോ ട്രെയിലർ പുറത്ത്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്. വൈശാഖിന്റെ സംവിധാനത്തിൽ ജോസേട്ടനായി ടർബോയിൽ മമ്മൂട്ടിയെത്തുമ്പോൾ തീയറ്ററുകൾ അടിയുടെ പൂരപ്പറമ്പാകും പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ആക്ഷൻ രം​ഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ഓസ്ലർ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം മിഥുൻ വർക്ക് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.