വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരംകിനിയും ഫ്രൂട്ട് സാലഡ്

ബേക്കറിയില്‍ കിട്ടുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം മധുരം കിനിയും ഫ്രൂട്ട് സാലഡ്. വെറും പത്ത് മിനുട്ടില്‍ നല്ല കിടിലന്‍ രുചിയില്‍ ഫ്രൂട്ട് സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ പഴങ്ങള്‍ – ആവശ്യത്തിന് ( ഇഷ്ടമുള്ള പഴങ്ങളെല്ലാം ഉപയോഗിക്കാം ) പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍ പാല്‍ – 5 ടേബിള്‍ സ്പൂണ്‍ വനില എസന്‍സ് – 1 ടീസ്പൂണ്‍ ഐസ്‌ക്രീം തയ്യാറാക്കുന്ന വിധം പഴങ്ങള്‍ എല്ലാം മുറിച്ച് അതിലേക്ക് പാല്‍, പഞ്ചസാര, വാനില എസന്‍സ്, ഐസ്‌ക്രീം എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക മിക്‌സ് ചെയ്ത് സെറ്റ് ആവാന്‍ ഫ്രിജില്‍ 15 മിനിറ്റ് വയ്ക്കുക. ആ സമയം കൊണ്ട് പൈനാപ്പിള്‍ ജ്യൂസ് അല്ലെങ്കില്‍ മാങ്ങാ ജ്യൂസ് തയാറാക്കി തണുക്കാന്‍ വയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞാല്‍ ഒരു ഗ്ലാസില്‍ പഴങ്ങള്‍, ഐസ്‌ക്രീം, ജ്യൂസ് എന്നിങ്ങനെ ലെയര്‍ ആയി സെറ്റ് ചെയ്‌തെടുക്കുക.

ജനറൽ

മാമ്പഴക്കാലത്ത് ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ മാമ്പഴ ദോശ ആയാലോ ?

മാമ്പഴക്കാലത്ത് ബ്രേക്ക്ഫാസ്റ്റിന് കിടിലന്‍ മാമ്പഴ ദോശ ആയാലോ ? മധുരം കിനിയുന്ന സോഫ്റ്റായ മാമ്പഴ ദോശ വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ ഗോതമ്പുമാവ് രണ്ടു കപ്പ് ഒരു വലിയ മാമ്പഴം – പേസ്റ്റാക്കിയത് പഞ്ചസാര – രണ്ടു ടേബിള്‍ സ്പൂണ്‍ ഏലയ്ക്കാപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍ തേങ്ങാ ചിരകിയത് ഉപ്പ് സോഡാപ്പൊടി – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം രണ്ടു കപ്പ് ഗോതമ്പുമാവില്‍ ഒരു വലിയ മാമ്പഴം പേസ്റ്റാക്കിയത് ചേര്‍ക്കുക അതില്‍ രണ്ടു സ്പൂണ്‍ പഞ്ചസാര, ഏലയ്ക്കാപ്പൊടി, തേങ്ങാ ചിരകിയത്, ഉപ്പ്, ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ക്കുക ഇവ ചേര്‍ത്ത് യോജിപ്പിച്ച് അര മണിക്കൂര്‍ കഴിഞ്ഞ് ചെറിയ ദോശ ഉണ്ടാക്കാം. നെയ്യ് ഒരു ചെറിയ സ്പൂണ്‍ ദോശയുടെ മുകളില്‍ ഒഴിച്ചാല്‍ സ്വാദ് കൂടും

ജനറൽ

മൈദ ഇരുപ്പില്ലേ…? എന്നാൽ ഗോതമ്പ് കൊണ്ട് ഒരു മോമോസ് ഉണ്ടാക്കിയാലോ..

മോമോസ് എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് ഉണ്ടാക്കാൻ കുറച്ച് പണിപ്പെടണം. സാധാരണഗതിയിൽ നമ്മുടെ വീടുകളിൽ കണ്ടുവരാത്ത ഒന്നാണ് മൈദ. അതുകൊണ്ടു തന്നെ മോമോസ് പോലുള്ള പലതും നമ്മൾ ഉണ്ടാക്കാൻ മടിക്കും. എന്നാൽ മൈദയില്ലാതെ ഗോതമ്പ് കൊണ്ട് ഒരു ചിക്കൻ മോമോസ് ഉണ്ടാക്കാൻ നോക്കിയാലോ. വളരെയെളുപ്പത്തിലുണ്ടാക്കാം വീറ്റ് ചിക്കൻ മോമോസ്. ആവശ്യമായ ചേരുവകൾ 2 കപ്പ് ആട്ട 2 ടീസ്പൂണ്‍ എണ്ണ 1 കപ്പ് ചെറുതാക്കിയ ചിക്കന്‍ 1 കപ്പ് ഉള്ളി അരിഞ്ഞത് 1 ടീസ്പൂണ്‍ ഇഞ്ചി അരിഞ്ഞത് 1/2 കപ്പ് മല്ലിയില അരിഞ്ഞത് 2 ടീസ്പൂണ്‍ വെണ്ണ ഉപ്പ് പാകത്തിന് പാകം ചെയ്യുന്ന വിധം ആദ്യം ഒരു പാത്രത്തില്‍ ചിക്കന്‍, ഉള്ളി, ഇഞ്ചി, മല്ലിയില, വെണ്ണ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കണം. എല്ലാ ചേരുവകളും ശരിയായി മിക്‌സ് ആവാന്‍ കൈകള്‍ ഉപയോഗിക്കേണ്ടതാണ്. രുചിക്കനുസരിച്ച് ഉപ്പ് ചേര്‍ത്ത് 10-15 മിനിറ്റ് മാറ്റി വെക്കുക. ഈ സമയം ആട്ട, ഒരു നുള്ള് ഉപ്പ്, എണ്ണ, വെള്ളം എന്നിവ ചേര്‍ത്ത് കുഴക്കുക. ഇത് നല്ലതുപോലെ മാവ് പരുവത്തില്‍ ആക്കി മാറ്റി വെക്കുക. മാവ് എടുത്ത് ചെറിയ ഉരുളകളാക്കി ചെറിയ പൂരിയുടെ വലുപ്പത്തില്‍ പരത്തിയെടുക്കുക. ഇതിന് നടുവിലേക്ക് ഒരു സ്പൂണ്‍ നിറയെ നമ്മള്‍ മുന്‍പ് മസാല മിക്‌സ് ചെയ്ത് മാറ്റി വെച്ച ചിക്കന്‍ ഉള്‍പ്പടെയുള്ള ചേരുവ ചേര്‍ക്കുക. പിന്നീട് മോമോസിന്റെ രൂപത്തില്‍ മടക്കിയെടുക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എല്ലാ വശങ്ങളും കൂട്ടിച്ചേര്‍ത്ത് ഉരുളയാക്കുകയും ചെയ്യാം പിന്നീട് ഇഡ്ഡലി തട്ടില്‍ എണ്ണ പുരട്ടി 20-30 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കണം. രുചികരമായ വീറ്റ് ചിക്കൻ മോമോസ് തയാർ.

ജനറൽ

'നിങ്ങളുടെ സ്നേഹത്തിന്റെ ഭാഗമായ ഞങ്ങൾ ഭാഗ്യം ചെയ്തവർ';മാതാപിതാക്കൾക്ക് ഡിക്യുവിന്റെ വിവാഹവാർഷിക ആശംസ

 45-ാം വിവാഹ വാർഷികം ആഘോഷിക്കുന്ന മമ്മൂട്ടിക്കും സുൽഫത്തിനും ആശംസയറിയിച്ച് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് താരം ഇരുവർക്കും ആശംസകളറിയിച്ച് കുറിപ്പ് പങ്കുവെച്ചത്. ഇരുവരുടെയും ചെറിയ ലോകത്തിന്റെ ഭാഗമായ താൻ ഭാഗ്യം ചെയ്തയാളാണെന്ന് ദുൽഖർ കുറിച്ചു. ഇരുവരുടെയും വർഷങ്ങൾക്ക് മുൻപുള്ള ചിത്രവും ഈയടുത്ത് എടുത്ത ചിത്രവുമാണ് പങ്കുവെച്ചിരിക്കുന്നത്. 45 വർഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളിൽ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീർത്തു. ഈ സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാൻ കാഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. വിവാഹ വാർഷികാശംസകൾ ഉമ്മ, പാ... നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു.

ജനറൽ

കാട്ടുപോത്തിന്റെ വീറോടെ അവനെത്തുന്നു; മാരി സെൽവരാജ്-ധ്രുവ് ചിത്രം ടൈറ്റിൽ പ്രഖ്യാപിച്ചു

തമിഴ് സിനിമയിൽ വേറിട്ട ഉള്ളടക്കങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് അനൗൺസ് ചെയ്തിരിക്കുന്നത്. 'ബൈസൺ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് പോലെ കാട്ടുപോത്തിനെ പോലെ ഓടാൻ തയാറായിരിക്കുന്ന ധ്രുവ് ആണ് പോസ്റ്ററിൽ. അവൻ കാളയുമായി ഒരു കന്നുകാലിയെപ്പോലെ നടക്കുന്നു. അവൻ ഒരു കാളയുമായി ഇരുണ്ട മേഘം പോലെ വരുന്നു,' എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മാരി സെൽവരാജ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പങ്കുവെച്ച മറ്റൊരു പോസ്റ്ററിൽ പോത്തിന്റെ കാലുകളോടൊപ്പം മനുഷ്യന്റെ ചെളി പുരണ്ട കാലായിരുന്നു കാണാൻ കഴിഞ്ഞത്. പാ രഞ്ജിത്ത് ആണ് 'ബൈസൺ' നിർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കും പുതിയ ചിത്രം ഒരുങ്ങുന്നത് എന്നും ബയോപിക് ആകാനും സാധ്യതയുണ്ടെന്നും നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. തമിഴ്‌നാടിന്റെ അഭിമാനമായി മാറിയ കബഡി താരം മാനത്തി ഗണേഷന്റെ ജീവിതമാണ് സിനിമയാക്കുന്നതെന്നും സൂചനയുണ്ട്. വിവരങ്ങൾ ശരിയെങ്കിൽ ധ്രുവ് തന്നയാണ് മാനത്തി ഗണേഷ്.

ജനറൽ

‘രംഗണ്ണനെ കാണാൻ ചാണ്ടിയണ്ണൻ’ 200 ഓളം പ്രവർത്തകരോടൊപ്പം ആവേശം സിനിമ കണ്ട് ചാണ്ടി ഉമ്മൻ

തെരെഞ്ഞെടുപ്പ് ആവേശത്തിലാക്കിയ പ്രവർത്തകർക്കൊപ്പം സിനിമ കണ്ട് ചാണ്ടി ഉമ്മൻ. 200 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരോടൊപ്പം ആവേശം സിനിമ കാണാനാണ് ചാണ്ടി ഉമ്മൻ എത്തിയത്. ഫഹദ് ഫാസിലിന്‍റെ ഏറ്റവും പുതിയ ഹിറ്റ് ചിത്രമാണ് ‘ആവേശം’. വൻ പ്രചാരണ പരിപാടികളാണ് പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ നടത്തിയത്. ഒന്നരമാസം നീണ്ടുനിന്ന പ്രചാരണ പരിപാടികൾക്കാണ് പുതുപ്പള്ളി സാക്ഷ്യം വഹിച്ചത്. ഞങ്ങളെല്ലാം ടീമായിട്ടാണ് വർക്ക് ചെയ്‌തത്‌. ഞങ്ങൾ ഒരു കുടുംബമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.പാലായിലുള്ള തിയേറ്ററിലാണ് സിനിമയ്ക്കെത്തിയത്. ഏറെ ആവേശത്തോടെയാണ് പ്രവര്‍ത്തകരും പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് തിരക്കിന് ശമനം വന്നെങ്കിലും ആവേശം ഇപ്പോഴും തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ. സിനിമ കാണാനെത്തിയ മറ്റുള്ളവര്‍ക്കും ഏറെ കൗതുകമായി ചാണ്ടി ഉമ്മന്‍റെ വരവ്.

ജനറൽ

ക്രിസ്‌പി ചിക്കന്‍ പോപ്‌കോണ്‍ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം !

നല്ല കിടിലന്‍ രുചിയില്‍ ചിക്കന്‍ പോപ്‌കോണ്‍ സിംപിളായി വീട്ടിലുണ്ടാക്കിയാലോ ? കുട്ടികലും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിക്കന്‍ പോപ്‌കോണ്‍ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ 1.ചിക്കന്‍ – കാല്‍ കിലോ 2.മുട്ട – ഒന്ന് സോയാ സോസ് – ഒന്നര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – മുക്കാല്‍ ചെറിയ സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ – മുക്കാല്‍ ചെറിയ സ്പൂണ്‍ കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍ നാരങ്ങാനീര് – ഒരു വലിയ സ്പൂണ്‍ തൈര് – അര വലിയ സ്പൂണ്‍ 3.മൈദ – അരക്കപ്പ് കോണ്‍ഫ്ളോര്‍ – അരക്കപ്പ് ബേക്കിങ് പൗഡര്‍ – അര ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍ കാശ്മീരി മുളകുപൊടി – അര ചെറിയ സ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ – അര ചെറിയ സ്പൂണ്‍ തണുത്ത വെള്ളം – കാല്‍ കപ്പ് 4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ചിക്കന്‍ എല്ലില്ലാതെ ചതുരക്കഷണങ്ങളാക്കി വയ്ക്കണം. രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ച ശേഷം ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു ഇളക്കി യോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക. ഒരു വലിയ ബൗളില്‍ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ഓരോന്നായി ഇട്ടു കുടഞ്ഞെടുത്തു മാറ്റി വയ്ക്കണം. ഇങ്ങനെ എല്ലാ കഷണങ്ങളിലും മാവു പുരട്ടിയ ശേഷം പത്തു മിനിറ്റ് വയ്ക്കുക. ശേഷം മാറ്റി വച്ചിരിക്കുന്ന കഷണങ്ങള്‍ വീണ്ടും മുട്ട മിശ്രിതത്തില്‍ മുക്കി ഒന്നു കൂടി മൈദ മിശ്രിതത്തില്‍ ഇട്ടു കുടഞ്ഞെടുക്കണം. ഇത് ചൂടായ എണ്ണയില്‍ വറുത്തു കോരുക

ജനറൽ

ശരീരം തണുപ്പിക്കും മാംഗോ മസ്താനി വീട്ടിൽ ഉണ്ടാക്കാം

ഈ ചൂടുകാലത്ത് മാംഗോ മസ്താനി ഉണ്ടാക്കിയാലോ. ഐസ്‌ക്രീം, മാമ്പഴ പൾപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവ ചേർത്ത് ഉണ്ടാക്കിയ മാംഗോ മസ്താനി മാംഗോ പ്രേമികൾക്ക് വളരെ ഇഷ്ടപെടും എന്നതിൽ സംശയമില്ല. വീട്ടിൽ തന്നെ ഇത് തയ്യറാക്കാം.മാമ്പഴം,പാൽ,ഐസ്‌ക്രീം വാനില, മാങ്ങ, ബട്ടർസ്‌കോച്ച് ഡ്രൈ ഫ്രൂട്ട്‌സും നട്‌സ് എന്നിവ ഇതിനായി എടുക്കുക. നന്നായി പഴുത്ത മാംഴം തൊലികളഞ്ഞ് അരിഞ്ഞ് മിക്സിയിൽ ഇടുക. പഞ്ചസാര, പാൽ എന്നിവയും ചേർത്ത് അരക്കുക. ഒരു ഗ്ലാസിൽ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ് ഇടുക.മാംഗോ ചെറുതായി അരിഞ്ഞത് കൂടി ഇടുക. ശേഷം അരച്ചെടുത്ത ഈ മിക്സ് ഗ്ലാസിലേക്ക് ഒഴിക്കുക. ഇതിന്റെ മുകളിലേക്ക് ഒരു സ്കൂപ് ഐസ്ക്രീം കൂടി ഇടുക. കുറച്ച് കൂടി അരിഞ്ഞ മാംഗോ ഇതിന്റെ മുകളിലേക്ക് നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്‌സ്ഇട്ട് അലങ്കരിച്ച് കഴിക്കാം.