വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

നാല് ദിവസം കൊണ്ട് 31 കോടി കളക്ഷന്‍; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത് ഭ്രമയുഗം

ഭ്രമയുഗത്തെയും മമ്മൂട്ടിയെയും ഏറ്റെടുത്ത് ജനഹൃദയങ്ങള്‍. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ആഗോളതലത്തില്‍ നിന്ന് 31 കോടി രൂപ ചിത്രം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച കളക്ഷന്‍ നേടാനായി. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കളക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു. ഇപ്പോള്‍ തെലുങ്കിലേക്ക് മൊഴി മാറ്റി ഭ്രമയുഗം റിലീസിന് എത്തുകയാണ്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരി 23ന് ചിത്രം തെലുങ്കില്‍ എത്തും. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എത്തിയ ചിത്രത്തിന് മകച്ച തിയറ്റര്‍ റണ്‍ ലഭിച്ചതോടെ ഷോകളുടെ എണ്ണവും വര്‍ധിപ്പിച്ചിരിക്കുകയാണ്. തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ‘ഭ്രമയുഗം’ സോണി ലിവില്‍ കാണാന്‍ സാധിക്കും. 20 കോടി രൂപയാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഓഫര്‍ ചെയ്തത്, 30 കോടി രൂപക്കാണ് സോണി ലിവ് ഭ്രമയുഗത്തെ സ്വന്തമാക്കിയത്. കേരളത്തില്‍നിന്ന് ഇതുവരെയുള്ള ആകെ കലക്ഷന്‍ 12 കോടിയാണ്. കേരളത്തില്‍ നിന്ന് ആദ്യ ദിനം ലഭിച്ചത് 3.05 കോടിയായിരുന്നു.

ജനറൽ

കരാട്ടെക്കാരനായി ഫഹദ്; പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ മറ്റൊരു ചിത്രവുമായി ഭാവനാ സ്റ്റുഡിയോ

മാമന്നന് ശേഷം വീണ്ടുമൊരു ഫഹദ് ചിത്രമെത്തുന്നു. ‘കരാട്ടെ ചന്ദ്രൻ’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ ഇത്തവണ കരാട്ടെക്കാരന്റെ വേഷത്തിലാണ് താരമെത്തുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാകും ഇത്. ഭാവനാ സ്റ്റുഡിയോസിന്റെ ആറാമത്തെ ചിത്രമാണ് ഇത് .  മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയിരുന്ന റോയ് ആണ് ചിത്രത്തിന്റെ സംവിധായകൻ. എസ് ഹരീഷും, വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ഫഹദ് ഫാസിൽ തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. കരാട്ടെ ചന്ദ്രന്റെ കോസ്റ്റിയൂം ട്രയൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഫഹദ് ഫാസിൽ ഫേസ്ബുക്കിലൂടെ ചിത്രം പ്രഖ്യാപിച്ചത്. ‘പ്രേമലു നന്ദിലു’ എന്ന് തുടങ്ങുന്ന പോസ്റ്റ് ഇതിനോടകം തന്നെ ആറായിരത്തിലേറെ പേർ ലൈക്ക് ചെയ്തിട്ടുണ്ട്.

ജനറൽ

ചൂട് കാരണം പുറത്തേക്കിറങ്ങാന്‍ പറ്റുന്നില്ലേ ? ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കുക

വേനല്‍ക്കാലമായില്ലെങ്കിലും അന്തരീക്ഷം ചൂട് പിടിച്ചുതുടങ്ങി. ചൂട് കാരണം വീടിന് പുറത്തേക്കിറങ്ങള്‍ പോലും മടിയായിത്തുടങ്ങിയിട്ടുണ്ട്. ചൂട് സമയത്ത് നമ്മള്‍ നിര്‍ബന്ധമായും പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. തണുത്ത ആഹാരങ്ങള്‍ കഴിക്കാനും ധാരളം വെള്ളം കുടിക്കാനും നമ്മള്‍  ശീലിക്കണം. നിര്‍ജലീകരണം ജലാംശം നഷ്ടമാകുന്നത് പ്രധാന ഭീഷണിയാണ്. നിര്‍ജലീകരണം മരണത്തിനു വരെ കാരണമാകും. കഠിനാധ്വാനത്തിലുടെയും മറ്റും വലിയ തോതില്‍ ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടമാകും. മൂത്രാശയക്കല്ല് ഉള്‍പ്പെടെ രോഗങ്ങള്‍ക്കും ജലാംശം നഷ്ടമാകുന്നത് കാരണമാകും. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കുക. ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ ചുണ്ടിലെ ചര്‍മം വരണ്ടു പൊട്ടുകയും ചൂടുകുരു ഉള്‍പ്പടെ ചര്‍മ്മരോഗങ്ങളും ഉണ്ടായേക്കാം. സൂര്യാഘാതം തുറസ്സായ സ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളില്‍ ഒഴിവാക്കുക. സൂര്യാഘാതം സംഭവിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ചൂടേറിയ സമയത്ത് കുട്ടുകളെ വെയിലില്‍ നിന്ന് അകറ്റി നിര്‍ത്തുക. കുട, തൊപ്പി തുടങ്ങിയവയൊക്കെ കരുതിയേ പുറത്തിറങ്ങാവൂ. ചുവന്ന തടിപ്പോ പൊള്ളലോ കണ്ടാല്‍ വെയിലത്തു നിന്നു തണലിലേക്കു മാറ്റുക. തണുത്ത വെള്ളം ധാരയായി ഒഴിച്ചു ശരീരം തണുപ്പിക്കുക. ചൂടുകാറ്റ് നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ബൈക്കുയാത്രികരും ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ ചെങ്കണ്ണ് അടക്കം നിരവധി പകര്‍ച്ചവ്യാധികള്‍ വേനല്‍ക്കാല രോഗങ്ങളാണ്. കുടിവെളള മാലിന്യത്തില്‍ നിന്നുണ്ടാകുന്ന രോഗങ്ങളും ചെറുതല്ല. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, കോളറ അടക്കമുളള മാരകരോഗങ്ങളും വേനന്‍ വില്ലനായെത്തിയേക്കാം. രോഗം പടരാനുളള സാഹചര്യങ്ങള്‍ കര്‍ശനമായി ഒഴിവാക്കുക. ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുക. രോഗികള്‍ ശ്രദ്ധിക്കുക കടുത്ത ചൂട് രക്തത്തിലെ ഗ്ലൂക്കോസ് നിരക്കിനെ സ്വാധീനിക്കുമെന്നാണ് യുകെയിലെ ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ പ്രമേഹ രോഗികളും ഹൃദ്രോഗികളും ശ്രദ്ധിക്കുന്നത് നല്ലതാണ്. ചൂടില്‍ ഇന്‍സുലിന്‍ പോലുള്ള മരുന്നുകളുടെ പ്രവര്‍ത്തനക്ഷമത നഷ്ടമാകാം. അതുകൊണ്ട് മരുന്നുകള്‍ സൂക്ഷിക്കുന്നതില്‍ പ്രത്യേക കരുതല്‍ വേണം. ഭക്ഷണം വേനല്‍ക്കാലത്തെ ഭക്ഷണവും വെളളവും പ്രത്യേക ക്രമത്തിലുളളതാകണം. മധുരമുളള കുപ്പിയിലടച്ച പാനീയങ്ങള്‍ നിര്‍ജലീകരണം കൂട്ടാന്‍ സാധ്യതയുണ്ട്. പഴങ്ങള്‍, സാലഡുകള്‍, മസാല കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയാണ് ഉത്തമം. കഞ്ഞിവെളളം, കരിക്കിന്‍ വെള്ളം, തുടങ്ങിയവയും ആരോഗ്യപരിപാലനത്തിനു നല്ലതാണ്.

ജനറൽ

പരീക്ഷണങ്ങൾ തുടരും, പക്ഷെ നിങ്ങൾ വഴിയിൽ ഇട്ടിട്ട് പോകരുത്’, കൂടെയുണ്ടാകണമെന്ന് മമ്മൂട്ടി

സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി. താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മമ്മൂട്ടി പറഞ്ഞു. ഒരു അൺ പ്രെഡിക്റ്റബിൾ ആക്ടർ ആയ താങ്കൾ കഥാപാത്രങ്ങൾക്ക് വേണ്ടി എന്തും ചെയ്യും എന്ന്.താങ്കൾ എങ്ങനെ നോക്കി കാണുന്നു എന്നായിരുന്നു മമ്മൂട്ടിയോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചത്. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂട്ടി പറഞ്ഞത്. എന്തും ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട്. നിങ്ങൾ കൂടെയുണ്ടാകണം.വഴിയിൽ ഉപേക്ഷിച്ചു പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു.

ജനറൽ

സവാളയും കൊച്ചുള്ളിയും വേണ്ട; ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ ചിക്കന്‍കറി

സവാളയും കൊച്ചുള്ളിയുമില്ലാതെ ഒരു കിടിലന്‍ ചിക്കന്‍കറി തയ്യാറാക്കിയാലോ ? നല്ല വെറൈറ്റി രുചിയില്‍ കിടിലന്‍ ചിക്കന്‍കറി വെറും പത്ത് മിനുട്ടിനുള്ളില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? തയ്യാറാക്കുന്ന വിധം 1.ചിക്കന്‍ – അരക്കിലോ 2.എണ്ണ – അരക്കപ്പ് 3.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍ 4.തക്കാളി – 4-5 എണ്ണം, അരിഞ്ഞത് ഉപ്പ് – പാകത്തിന് 5.മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ കശ്മീരി മുളകുപൊടി – ഒര ചെറിയ സ്പൂണ്‍ വറ്റല്‍മുളക് ചതച്ചത് – ഒന്നര വലിയ സ്പൂണ്‍ മല്ലിപ്പൊടി – ഒരു ചെറിയ സ്പൂണ്‍ ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍ 6.പച്ചമുളക് – ആറ് ഇഞ്ചി, നീളത്തില്‍ അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ 7.മല്ലിയില, പൊടിയായി അരിഞ്ഞത് – അരക്കപ്പ് പാകം ചെയ്യുന്ന വിധം ചിക്കന്‍ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. പാനില്‍ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വഴറ്റുക. ഇതിലേക്കു ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു വഴറ്റി മൂടി വച്ചു വേവിക്കുക. ചിക്കന്‍ പകുതി വേവാകുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു വീണ്ടും മൂടിവച്ചു വേവിക്കുക. തക്കാളി വെന്ത് ഉടയണം. ആവശ്യമെങ്കില്‍ വെള്ളം ചേര്‍ക്കാം. ഇതിലേക്കു അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം. പച്ചമുളകും ഇഞ്ചിയും ചേര്‍ത്തിളക്കി വരട്ടിയെടുക്കുക. മല്ലിയില അരിഞ്ഞതു വിതറി വിളമ്പാം.

ജനറൽ

ട്രെയിലര്‍ കിടിലം! ശേഷം സ്‌ക്രീനില്‍… ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ട്രെയിലര്‍ പ്രതീക്ഷയ്ക്കും മുകളില്‍

പ്രേക്ഷകരുടെ പ്രിയ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകളും പ്രമോ ഗാനവുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ‘ഗുണാ കേവ്‌സ്’ ‘ഡെവിള്‍സ് കിച്ചന്‍’ എന്നീ സംഭവങ്ങള്‍ ചിത്രത്തിന്റെ ട്രൈലറില്‍ വന്നത് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ കൗതകം ഉണര്‍ത്തിയിരിക്കുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും അവിടെ അവര്‍ക്ക് അഭിമുഖികരിക്കേണ്ടിവരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം മധ്യവേനവധി കാലത്ത് കേരളത്തില്‍ നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ ടൗണിന് പുറത്താണ് ‘ഡെവിള്‍സ് കിച്ചന്‍’ എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള ‘ഗുണാ കേവ്‌സ്’ സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, അധികാരികള്‍ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാന്‍ ഭയപ്പെട്ടിരുന്നു. 1992-ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം ‘ഗുണ’യിലെ ‘കണ്മണി അന്‍പോട് കാതലന്‍’ എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് ‘ഡെവിള്‍സ് കിച്ചന്‍’ ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ ‘ഗുണ ഗുഹ’ എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്

ജനറൽ

സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍

മലയാള സിനിമയില്‍ ഏറ്റവും സ്റ്റൈലിഷായ താരമാണ് മമ്മൂട്ടി. യുവാക്കള്‍ വരെ മമ്മൂട്ടിയുടെ ട്രെന്‍ഡിനൊപ്പം എത്താന്‍ പാടുപെടുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ പുത്തന്‍ ലുക്കാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഫോട്ടോഗ്രാഫര്‍ ഷൗക്കത്തിന്റെ മകന്‍ ഇഷാന്റെ വിവാഹത്തിനാണ് താരം ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയത്. ദുബായില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വൈറ്റ് ഷര്‍ട്ടും നേവി ബ്ല്യൂ പാന്റ്സുമായിരുന്നു താരത്തിന്റെ വേഷം. കഴുത്തിലും കയ്യിലും സില്‍വര്‍ ആഭരണങ്ങളും അണിഞ്ഞിരുന്നു. ബ്ലാക്ക് കളര്‍ ഷൂ ആണ് ഒപ്പം ഇട്ടത്. മമ്മൂട്ടിയ്ക്ക് മാച്ച് ചെയ്ത് വെള്ള ഫ്ളോറല്‍ സാരിയാണ് സുല്‍ഫത്ത് ധരിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മമ്മൂട്ടിയുടെ ചിത്രമാണ്

ജനറൽ

കരളിന്‍റെ കാര്യത്തിൽ കരുതൽ വേണം

​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണ് ക​ടു​ത​ലാ​യി വ​രു​ന്ന​ത്. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ, ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള കു​റി​പ്പു​ക​ൾ എ​ന്നി​വ പ​ത്ര​ങ്ങ​ളി​ലും ഫ്ള​ക്സു​ക​ളി​ലും കാ​ണു​ന്ന​തും കൂ​ടി വ​രി​ക​യാ​ണ്. ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​കാ​ല​ത്തി​ൽ പോ​ലും അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. എ​ന്തി​നാ​ണ് ക​ര​ൾ? മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി ക​ര​ൾ ആ​ണ്. അ​തി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 1000 – 1200 ഗ്രാം ​വ​രെ വ​രും. വ​യ​റി​ന്‍റെ വ​ല​തു​വ​ശ​ത്ത് മു​ക​ളി​ലാ​ണ് ക​ര​ളി​ന്‍റെ സ്ഥാ​നം. രാ​സ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല​യു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പോ​ഷ​ക​ങ്ങ​ളു​ടെ ആ​ഗി​ര​ണം പ​ല വി​ധ​ത്തി​ലു​ള്ള മാം​സ്യം, ദ​ഹ​ന​ര​സ​ങ്ങ​ൾ, ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കൂ​ടു​ത​ൽ പോ​ഷ​കാം​ശ​ങ്ങ​ളു​ടെ​യും ആ​ഗി​ര​ണ​പ്ര​ക്രി​യ അ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഗ്ളൈ​ക്കോ​ജ​ൻ, ചി​ല ജീ​വ​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ജീ​വ​കം എ, ​ജീ​വ​കം ഡി, ​ഇ​രു​മ്പ്, മ​റ്റ് ചി​ല ധാ​തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും ക​ര​ളി​നു ക​ഴി​വു​ണ്ട്. എ​ൺ​പ​തു ശ​ത​മാ​നം ഇ​ല്ലാ​താ​യാ​ലും ശ​രീ​ര​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കു​ന്ന, ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത പ​ദാ​ർ​ത്ഥ​ങ്ങ​ളെ നി​ർ​വീ​ര്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ക​ര​ളി​ന്‍റെ ധ​ർ​മ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. നാം ​ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ൾ ഫ​ല​പ്ര​ദ​മാ​കാ​ൻ സ​ഹാ​യി​ക്കു​ന്ന​തും ക​ര​ളാ​ണ്. അ​നേ​കം പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ര​ളി​ന് സ്വ​ന്ത​മാ​യി ക​ഴി​വു​ണ്ട്. ക​ര​ളി​ന്‍റെ എ​ൺ​പ​ത് ശ​ത​മാ​നം വ​രെ പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​താ​യാ​ൽ പോ​ലും അ​ത് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നും വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും കൂ​ടി ക​ര​ളി​ന് ക​ഴി​യു​ന്ന​താ​ണ്. അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​ദ്ധി​ച്ചാ​ൽ മ​തി. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ക​ഴി​വ് ക​ര​ളി​ന് ഉ​ണ്ടെ​ങ്കി​ലും ക​ര​ളി​നെ ചി​ല രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കാ​വു​ന്ന​താ​ണ്. ആ ​രോ​ഗ​ങ്ങ​ളി​ൽ ചി​ല​തെ​ല്ലാം പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തു​മാ​ണ്. ആ​രോ​ഗ്യം ന​ല്ല നി​ല​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് ക​ര​ളി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത്. മ​ഞ്ഞ​പ്പി​ത്തം കൂ​ടു​ത​ൽ പേ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി കാ​ണു​ന്ന​തും അ​ണു​ബാ​ധ കാ​ര​ണം ഉ​ണ്ടാ​കു​ന്ന​തു​മാ​യ ക​ര​ൾ​രോ​ഗം മ​ഞ്ഞ​പ്പി​ത്ത​മാ​ണ്. ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ ​വൈ​റ​സു​ക​ളാ​ണ് സാ​ധാ​ര​ണ​യാ​യി കൂ​ടു​ത​ൽ പേ​രി​ലും മ​ഞ്ഞ​പ്പി​ത്തം ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കൂ​ന്ന​ത്. ഹെ​പ്പ​റ്റൈ​റ്റി​സ് ജി ​വൈ​റ​സ് എ​ന്ന് മു​ൻ​പ് പ​റ​ഞ്ഞി​രു​ന്ന വേ​റൊ​രു വൈ​റ​സും കൂ​ടി​യു​ണ്ട്. അ​ത് ഇ​പ്പോ​ൾ ജി ​ബി വൈ​റ​സ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. വെ​ള്ളം ശു​ദ്ധ​മ​ല്ലെ​ങ്കി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ വൈ​റ​സു​ക​ൾ ശു​ദ്ധ​മ​ല്ലാ​ത്ത ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ, പാ​ൽ, മ​റ്റ് പാ​നീ​യ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് പ​ക​രാ​റു​ള്ള​ത്. ഈ ​വൈ​റ​സു​ക​ളി​ലൂ​ടെ ബാ​ധി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം ചി​കി​ത്സി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ മാ​റു​ന്ന​താ​ണ്. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ഏ​റ്റ​വും ന​ന്നാ​യി ശ്ര​ദ്ധി​ക്കേ​ണ്ട​ത് ശു​ചി​ത്വം, വി​ശ്ര​മം എ​ന്നി​വ​യി​ൽ ആ​യി​രി​ക്ക​ണം.