നാദിർഷ- റാഫി കൂട്ടുകെട്ടിൽ ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ ഷൂട്ടിംഗ് പൂർത്തിയായി
വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായി. റാഫിയുടെ തിരക്കഥയില്‍ നാദിര്‍ഷയാണ് ചിത്രത്തിന്‍റെ സംവിധാനം. കലന്തൂര്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ കലന്തൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സംവിധായകൻ റാഫിയുടെ മകൻ മുബിൻ റാഫി ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ദിവസം നിർമ്മാതാക്കൾ ആണ് ഔദ്യോഗികമായി സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ ദേവിക സഞ്ജയ് നായികയായി എത്തും. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംഗീതം സംവിധാനം ഹേഷാം അബ്ദുൾ വഹാബാണ്. എഡിറ്റിംഗ് ഷമീർ മുഹമ്മദിൻ്റെ കൈകളിലാണ്. വികസിക്കുന്ന നഗരത്തിൻ്റെ ഊർജ്ജസ്വലമായ സത്തയെക്കുറിച്ച് സൂചന നൽകുന്ന പോസ്റ്ററാണ് സിനിമയുടേത്. അതേസമയം കൊച്ചിയുടെ മെട്രോപൊളിറ്റൻ ചാരുതയും മെട്രോ ട്രെയിനുകളുടെ സാന്നിധ്യവും കൊണ്ട് പുതിയ കൊച്ചിയാണ് സിനിമയിലെ പ്രധാന ആകർഷണം എന്ന് മനസ്സിലാക്കാം. കോമഡി ത്രില്ലർ ആയിരിക്കും ചിത്രം. നാദിർഷായും റാഫിയും തമ്മിലുള്ള ആദ്യമായി ഒരുമിക്കുന്ന സിനിമ കൂടെയാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’. ആകർഷകമായ സിനിമാറ്റിക് അനുഭവത്തിനായുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. ഒരിക്കലും നിരാശപ്പെടുത്താത്ത കഥകളാണ് റാഫി എന്നും പ്രേക്ഷർക്ക് സമ്മാനിച്ചിട്ടുള്ളത്. ഹിറ്റുകൾ ഉണ്ടായിരുന്നെങ്കിലും നാദിർഷയെ സംബന്ധിച്ചിടത്തോളം ജയസൂര്യയെ നായകനാക്കി മുമ്പ് സംവിധാനം ചെയ്ത ‘ഈശോ’, ദിലീപ് നായകനായ ‘കേശു ഈ വീടിന്റെ നാഥൻ’ എന്നീ സിനിമകൾ ബോക്‌സ് ഓഫീസിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതിൽ പരാജയപ്പെട്ടിരുന്നു.