നീണ്ട കാത്തിരിപ്പിന് അവസാനം! മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റര്‍ ആക്ഷന്‍ ചിത്രം ടര്‍ബോ ഒടിടിയില്‍ ഉടന്‍ എത്തും.
ജൂലായ് ആദ്യ ആഴ്ചയില്‍ തന്നെ സോണി ലൈവില്‍ ടര്‍ബോ എത്തും. ബോക്‌സ്ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് പുറമേ ദിലീഷ് പോത്തന്‍, അഞ്ജന ജയപ്രകാശ്, സുനില്‍, ശബരീഷ് വര്‍മ്മ, ബിന്ദു പണിക്കര്‍, ആമിന നിജം, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് കന്നഡ താരം രാജ് ബി ഷെട്ടിയാണ്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ ശ്രദ്ധേയനാണ് രാജ് ബി ഷെട്ടി.
വിഷ്ണു ശര്‍മ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യര്‍ സംഗീത സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ മമ്മൂട്ടി കമ്പനിയാണ്.