വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

പലപ്പോഴും ക്യാൻസര്‍ വരാനുള്ള സാധ്യത കൂട്ടുന്നത് അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം തുടങ്ങിയ ദുഃശീലങ്ങൾ ആണ്. ഇക്കൂട്ടത്തിൽ തന്നെ ചില ഭക്ഷണങ്ങളുടെ അമിത ഉപയോഗം ക്യാൻസർ രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനങ്ങൾ പറയുന്നു. ക്യാന്‍സര്‍ സാധ്യത കൂടാനുള്ള ഭക്ഷ്യ വസ്തുക്കളിൽ പ്രധാനിയാണ് സംസ്കരിച്ച മാംസം. അതുകൊണ്ടു തന്നെ ചുവന്നതും സംസ്കരിച്ചതുമായ സോസേജുകൾ പോലുള്ളവയുടെ അമിത ഉപയോഗം  കുറയ്ക്കുക. മാംസാഹാരികളുടെ പ്രിയപ്പെട്ട ബീഫും മട്ടനും എന്നീ റെഡ് മീറ്റുകളുടെ അമിത ഉപയോഗവും ക്യാന്‍സറിനുള്ള സാധ്യത കൂട്ടും.പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുള്ള എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കണം. അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടും. അമിത വണ്ണത്തിനും പഞ്ചസാര കാരണമാകും.അമിത മദ്യപാനമുള്ളവരിലും ക്യാന്‍സര്‍ സാധ്യത കൂടുതലായി  കാണാറുണ്ട്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍ കുടിക്കുന്നതും ക്യാന്‍സര്‍ സാധ്യത കൂട്ടും. പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത്, ഉപ്പിലിട്ട ഭക്ഷണങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും ഇതിന്റെ സാദ്യത വർധിപ്പിക്കും. ട്രാന്‍സ് ഫാറ്റ് അടങ്ങിയ ഭക്ഷണം ക്യാന്‍സര്‍ സാധ്യത കൂട്ടുന്നതാണ്. ഇവ കഴിക്കുന്നതും കുറയ്ക്കണം.

ജനറൽ

നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു.

തിരുവനന്തപുരം: നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. ഒരുകാലത്ത് മുത്തശ്ശി വേഷങ്ങളിലേക്ക് സുബ്ബലക്ഷ്മിയല്ലാതെ മറ്റാരെയും സംവിധായകർ ചിന്തിച്ചിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ജനറൽ

'റോബിന്‍' ബസിന്റെ യാത്ര ഇനി വെള്ളിത്തിരയിൽ കാണാം'; സിനിമയാക്കുന്നുവെന്ന് പ്രശാന്ത് മോളിക്കല്‍

കേരളത്തിൽ താരമായ റോബിൻ ബസിന്റെ കഥ സിനിമയാക്കുന്നതായി സംവിധായകന്‍ പ്രശാന്ത് മോളിക്കല്‍. സോഷ്യൽ മീഡിയയിൽ ഫസ്റ്റ് ലുക്ക് പങ്കുവെച്ചുകൊണ്ടാണ് സംവിധായകൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമാകഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്തേക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ എത്തിച്ചത് റോബിൻ ബസ് ആണെന്നും റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് തങ്ങൾ ഇറങ്ങുകയാണെന്നും പ്രശാന്ത് മോളിക്കല്‍ കുറിപ്പിൽ പറയുന്നു പ്രശാന്ത് മോളിക്കലിന്റെ കുറിപ്പ് സുഹൃത്തുക്കളെ, വർഷങ്ങൾക്ക് മുൻപ് നിർമ്മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയിൽ നിന്നും എറണാകുളത്ത് എന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണ്. പതിവായി മുന്നോട്ടുള്ള യാത്രകളിൽ എൻറെ ആദ്യ സിനിമ സംഭവിക്കുകയും, വരുന്ന ഫെബ്രുവരിയിൽ അതിന്റെ റിലീസ് എത്തി നിൽക്കുകയും ആണ്. ആദ്യ സിനിമയ്ക്ക് ശേഷം സംഭവിക്കുന്ന യഥാർത്ഥ വിജയത്തിനായി മാസങ്ങൾക്ക്‌ മുൻപ് തന്നെ കഥകൾ അന്വേഷിച്ച് തുടങ്ങുകയും, അവയിൽ ഒരെണ്ണം ഷൂട്ടിങ്ങോളം എത്തി നിൽക്കുകയും, മറ്റ് ചില കഥകൾ ചർച്ചകളിൽ ഇരിക്കുകയും ചെയുന്നതിനിടയ്ക്കാണ് കേരളത്തെ പിടിച്ച് കുലുക്കിയ റോബിൻ ബസ് സംഭവം നമുക്ക് മുന്നിൽ കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്. പ്രതികാര മനോഭാവം പൂണ്ട മനുഷ്യ നിർമ്മിതങ്ങളായ ടാർഗറ്റട് പ്രതിസന്ധികളെ സാധാരണക്കാരന്റെ അവസാന ആശ്രയമായ കോടതികളുടെയും നിയമത്തിന്റെയും പിൻബലത്തിൽ തച്ചുടച്ച് തകർത്തു കൊണ്ടുള്ള റോബിൻ ബേസിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സിനിമാ കഥ ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഞങ്ങൾ ഇറങ്ങുകയാണ്.

ജനറൽ

ഇനി അശോകേട്ടനെ അനുകരിക്കില്ല'; അസീസ് നെടുമങ്ങാട്

നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് നടനും മിമിക്രി താരവുമായ അസീസ് നെടുമങ്ങാട്. അസീസ് മിമിക്രി വേദികളിൽ മോശമായാണ് തന്നെ അനുകരിക്കുന്നത് എന്ന് നട‌ൻ അശോകൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അസീസിന്റെ വെളിപ്പെടുത്തൽ. 'പഴഞ്ചൻ പ്രണയം' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന പ്രസ്മീറ്റിലാണ് അസീസ് ഇക്കാര്യം പറഞ്ഞത്. അശോകേട്ടന്റെ അഭിമുഖം കണ്ടിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്താണ് എനിക്ക് ആ വിഡിയോ അയച്ചു തന്നത്. നമ്മൾ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാൽ അത് തുറന്നു പറയുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതു കൊണ്ടാകാം അത് തുറന്നു പറഞ്ഞത്. പക്ഷേ ഞാനൊരു തീരുമാനമെടുത്തു, ഇനി അശോകേട്ടനെ അനുകരിക്കില്ല, നിർത്തി,' അസീസ് പറ‍ഞ്ഞു. 'അദ്ദേഹത്തിനെ പോലുള്ള താരങ്ങളെ ജനങ്ങൾ വീണ്ടും ഓർമിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരിലൂടെയാണ്. അത് കുറച്ച് ഓവറായി ചെയ്താൽ മാത്രമേ ഇത്തരം പെർഫോമൻസുകൾ സ്റ്റേജിൽ ശ്രദ്ധിക്കപ്പെടുകയുള്ളു. അത്രയും വൈഡ് ആയാണ് സ്റ്റേജിൽ പ്രേക്ഷകർ ഇരിക്കുന്നത്. അതുകൊണ്ടു തന്നെ ജനങ്ങളിലേക്കെത്തണമെങ്കിൽ കുറച്ച് ഓവർ ആയി ചെയ്യേണ്ടതുണ്ട്. ടിവിയിൽ പക്ഷേ ഇത്ര വേണ്ട, സിനിമയിലാണെങ്കിൽ ഒട്ടും വേണ്ട,' അസീസ് നെടുമങ്ങാട് കൂട്ടിച്ചേർത്തു.

ജനറൽ

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കയ്യടിനേടി മമ്മൂട്ടി; കാതലിന് വൻ വരവേൽപ്പ്

മ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ നിറകയ്യടികളോടെയാണ് പ്രേക്ഷകർ മമ്മൂട്ടി-ജിയോ ബേബി ചിത്രത്തെ വരവേറ്റത് തീയറ്റര്‍ റിലീസിംഗില്‍ ലഭിച്ചതുപോലെതന്നെ വലിയ കൈയടിയാണ് ചിത്രത്തിന് ഗോവയിലും ലഭിച്ചത്. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തിൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയുടെ ഭാര്യയായിട്ടാണ് ജ്യോതിക എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ചിത്രം വേഫെറർ ഫിലിംസാണ് വിതരണത്തിച്ചത്. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2, സുധാൻഷു സരിയ സംവിധാനം ചെയ്ത സനാ തുടങ്ങിയ ചിത്രങ്ങളും ഇന്നലെ ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. മയാൻ റിപ്പ് സംവിധാനം ചെയ്ത ഇസ്രായേലി ചിത്രം ദ അതർ വിഡോ, വ്രെ​ഗാസ് ഭനുതേജ സംവിധാനം ചെയ്ത അന്ത്ര​ഗോജി എന്നീ ചിത്രങ്ങളാണ് അന്തരാഷ്ട്ര മത്സരവിഭാ​ഗത്തിൽ പ്രദർശനത്തിനെത്തിയ മറ്റ്‌ ചിത്രങ്ങൾ.രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട്, വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഇന്ന് ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും.

ജനറൽ

റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകർ അവർക്കിഷ്ടമുള്ള സിനിമകൾ കാണും; മമ്മൂട്ടി

റിവ്യൂ ബോംബിങ്ങിൽ പ്രതികരിച്ച് നടൻ മമ്മൂട്ടി. റിവ്യൂ നിർത്തിയത് കൊണ്ട് സിനിമ രക്ഷപ്പെടില്ല. റിവ്യു നോക്കിയല്ല സിനിമ കാണേണ്ടത്. സ്വന്തം അഭിപ്രായം മാനിച്ചാണ് ആളുകള്‍ തിയറ്ററില്‍ എത്തേണ്ടത്. മമ്മൂട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കാതലിന്‍റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപെടില്ല. സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്.നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്”. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി പറഞ്ഞു.

ജനറൽ

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ?

രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തോ? ഡിന്നറിന് ഒരു സ്‌പെഷ്യല്‍ ഐറ്റമായാലോ? നല്ല മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ് ഉപ്പ് -ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് തയാറാക്കുന്ന വിധം ചൂട് വെള്ളത്തില്‍ പുഴുങ്ങലരി 5 മണിക്കൂര്‍ കുതിര്‍ത്തുവയ്ക്കുക. ശേഷം അരി കഴുകി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഗ്രൈന്‍ഡറില്‍ 2 ടേബിള്‍സ്പൂണ്‍ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.  

ജനറൽ

മധുരമൂറും ഇലയട എളുപ്പത്തിൽ ഉണ്ടാക്കാം

മലയാളികൾ മധുര പ്രിയരാണ്. നിരവധി  മധുര പലഹാരങ്ങൾ നമുക്ക് ഉണ്ട്. അതിൽ ഏറ്റവും എളുപ്പം ഉണ്ടാക്കാവുന്ന ഒരു പലഹാരമാണ് ഇലയട. എങ്ങനെ ഇലയട ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ ഉണക്കലരി – 500 ഗ്രാം ശര്‍ക്കര -500 ഗ്രാം തേങ്ങ ചിരകിയത് – 2 എണ്ണം വാഴപ്പഴം – 1 നെയ്യ് -2 ടീസ്പൂണ്‍ പഞ്ചസാര -1 ടീസ്പൂണ്‍ വാഴയില – പൊതിയാന്‍ പാകത്തിന് പഞ്ചസാര- ഒരു സ്പൂണ്‍ തയ്യാറാക്കുന്ന വിധം: അരി അഞ്ച് മണിക്കൂറെങ്കിലും കുതിര്‍ത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക. നല്ലതുപോലെ നൈസ് ആയി വേണം പൊടിച്ചെടുക്കുന്നതിന്. അതിന് ശേഷം ശര്‍ക്കര ചെറുതായി പൊടി പൊടിയായി അരിയുക. ശര്‍ക്കര പൊടിയായി അരിഞ്ഞതിന് ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കൂടി ചേര്‍ക്കുക. ഇത് നല്ലതുപോലെ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഏലക്കയ്യും നെയ്യും കൂടി ചേര്‍ക്കുക. അതിന് ശേഷം അടക്ക് വേണ്ടിയുള്ള മാവ് തയ്യാറാക്കാം. അതിന് വേണ്ടി അല്‍പം നെയ്യും ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും മാവില്‍ ചേര്‍ക്കുക. ഇത് പേസ്റ്റ് രൂപത്തില്‍ ആക്കിയ ശേഷം വേണം അട തയ്യാറാക്കേണ്ടത്. ഒരു വാഴയില എടുത്ത് വാട്ടി അതിലേക്ക് അരിമാവ് പരത്തി അല്‍പം തേങ്ങയും ശര്‍ക്കരയും മിക്‌സ് ചെയ്തത് ഇതിന് മുകളില്‍ നിരത്തുക. വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അല്‍പം പഴവും ഇതിന് മുകളില്‍ ചെറുതായി അരിഞ്ഞ് ചേര്‍ക്കാവുന്നതാണ്. ഇല മടക്കിയതിന് ശേഷം ഇത് ഇഡ്ഡലി തട്ടില്‍ നിരത്തി ആവിയില്‍ വേവിച്ചെടുക്കുക. സ്‌പെഷ്യല്‍ അട വേവുന്നതിന് വേണ്ടി 20-25 മിനിറ്റ് വേവിക്കുക. നല്ല സ്‌പെഷ്യല്‍ തിരുവോണം സ്‌പെഷ്യല്‍ അട തയ്യാര്‍.