വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

എതിരാളികൾ ഇല്ല, ബോക്സ് ഓഫീസിൽ 'തൂക്കിയടി', പണംവാരിപ്പടമായി 'കണ്ണൂർ സ്ക്വാഡ്'

ഇന്നത്തെ കാലത്ത് ഒരുസിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയ കാര്യമാണ്. ഈ പ്രേക്ഷക പ്രതികരണങ്ങൾ തീരുമാനിക്കും സിനിമയുടെ ഭാവി. അത്തരത്തിൽ റിലീസ് ദിനം മുതൽ ഇതുവരെയും മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. റോബി വർ​ഗീസ് രാജ് എന്ന നവാ​ഗത സംവിധായകന്റെ കരവിരുതിൽ ഉരിത്തിരിഞ്ഞ ചിത്രത്തിൽ മമ്മൂട്ടി കൂടി എത്തിയതോടെ പ്രേക്ഷകർ അത് ആഘോഷമാക്കി. വലിയ ഹൈപ്പൊന്നും ഇല്ലാതെ വന്ന് ഹിറ്റടിച്ച് പോകുകയാണ് കണ്ണൂർ സ്ക്വാഡ് ഇപ്പോൾ.  സെപ്റ്റംബർ 28നാണ് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്തത്. ഒൻപത് ദിവസത്തിനുള്ളിൽ ചിത്രം 50കോടി ക്ലബ്ബിൽ ഇടംനേടുകയും ചെയ്തു. ഇപ്പോഴിതാ പത്താം ദിനം കണ്ണൂർ സ്ക്വാഡ് നേടിയ കേരള കളക്ഷൻ വിവരമാണ് പുറത്തുവരുന്നത്. 2.42 കോടിയാണ് പത്താം ദിനം ചിത്രം സ്വന്തമാക്കിയതെന്ന് ട്രേഡ് അനലിസ്റ്റ് ആയ എ. ബി. ജോർജ് ട്വീറ്റ് ചെയ്യുന്നു.  ആദ്യദിനത്തെക്കാൾ ഇരട്ടിയാണ് പത്താം ദിനം കണ്ണൂർ സ്ക്വാഡ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനം 2.40 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ. ഇതോടെ കേരളത്തിൽ നിന്നും ആകെ  27.42 കോടി ചിത്രം നേടി കഴിഞ്ഞു. ആ​ഗോളതലത്തിൽ 60 കോടി അടുപ്പിച്ച് ചിത്രം നേടി എന്നും ട്രാക്കർന്മാർ പറയുന്നു. ഇനി വരുന്ന മൂന്ന് ദിവസത്തിൽ ചിത്രം കേരളത്തിൽ 30 കോടി കടക്കുമെന്നും വിലയിരുത്തലുണ്ട്. 

ജനറൽ

ബോക്സ് ഓഫീസ് ട്രെന്റിങ്ങിൽ ഒന്നാമത്, കത്തിക്കയറി കണ്ണൂർ സ്‌ക്വാഡ്; 'പടത്തലവൻ' അങ്ങ് വിദേശത്ത്

തന്നിലെ നടനെ എന്നും പുതുക്കി കൊണ്ടിരിക്കുന്ന താരമാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. കാലങ്ങൾ മാറുന്നതിനനുസരിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ ഉണ്ടാകുന്ന വ്യത്യസ്ത മലയാളികളെ ഒന്നാകെ അമ്പരപ്പിക്കുകയാണ്. മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തി കസറിയ ഒട്ടനവധി സിനിമകൾ മലയാളത്തിൽ ഉണ്ട്. അക്കൂട്ടത്തിലേക്ക് പുതിയൊരു ആള് കൂടി എത്തിയിരിക്കുകയാണ് 'ജോർജ് മാർട്ടിൻ'. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിൽ ഈ കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയപ്പോൾ, അത് അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റായി മാറി.  ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച് കണ്ണൂർ സ്ക്വാഡ് പ്രദർശനം തുടരുമ്പോൾ, ദുബായിൽ അവധി ആഘോഷിക്കുകയാണ് മമ്മൂട്ടി. ഇവിടെ നിന്നുമുള്ള ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും വിദേശ സിനിമാ വിതരണക്കാരനുമായ സമദ് ആണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്‍റഡ് ഷർട്ടും കൂളിം​ഗ് ​​ഗ്ലാസും ധരിച്ചിരിക്കുന്ന മമ്മൂട്ടിയെ ഫോട്ടോയിൽ കാണാം. 

ജനറൽ

മിഴിവേകുന്ന വസന്തം; പതിവ് തെറ്റാതെ സുന്ദരിയായി മലരിക്കൽ ആമ്പൽ പാടം

ഇത്തവണയും പതിവ് തെറ്റാത്ത കാഴ്ച വിരുന്നൊരുക്കി മലരിക്കൽ ആമ്പൽ പാടം. ഗ്രാമീണ ജലടൂറിസത്തിന്റെ വ്യത്യസ്തമായ ആകർഷണമാണ് മലരിക്കലിലെ ആമ്പൽ പാടം. ആമ്പൽവസന്തം ആസ്വദിക്കാൻ‍ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസമാകുന്നതോടെയാണ് പാടം ആമ്പൽപ്പൂക്കളാൽ നിറയുന്നത്. പുലർച്ച സമയമാണ് ആമ്പൽ പാടം കൂടുതൽ മിഴിവേകുന്നത്. എല്ലാ വർഷവും കൊയ്ത്ത് കഴിഞ്ഞ് പാടത്ത് വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്ത് തുടങ്ങുന്നത്. വെള്ളം വറ്റിക്കുന്ന സമയത്ത് ചെളിയിൽ വീണുകിടക്കുന്ന വിത്താണ് പിന്നീട് കിളിർത്തുവരുന്നത്. വിത നടത്താൻ പാടം വറ്റിക്കുന്നത് വരെ പാടത്ത് ആമ്പൽ നിറഞ്ഞുനിൽക്കും. ഇവിടെ പൂക്കൾക്കിടയിലൂടെ സഞ്ചാരികളെ പാടത്തേക്കു കൊണ്ടുപോകാൻ വള്ളങ്ങൾ ഇവിടെയുണ്ട്. വലിയ വള്ളങ്ങളിൽ ഒരാൾക്ക് 100 രൂപയാണ് ചാർജ്. കോട്ടയത്തെ ഇല്ലിക്കൽ‍ കവലയിൽ നിന്നും കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്താം. കോവിഡ് മൂലം മുൻവർഷങ്ങളിൽ ആമ്പൽ കാണാൻ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. ഈ വർഷം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ സഞ്ചാരികൾ ഏറെ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കൂടാതെ നന്നായി സൂര്യോദയവും അസ്തമയവും കാണാൻ പറ്റിയ നല്ലൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയിന്റ്. ആമ്പൽ പൂക്കൾ മലരിക്കലിന് അടുത്തുള്ള കൊല്ലാടും അമ്പാട്ടുകടവിലും ഉണ്ട്.

ജനറൽ

അഭിനയ സാമ്രാജ്യങ്ങളുടെ അമരക്കാരൻ’ മലയാളത്തിൻ്റെ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ

സമാനതകളില്ലാത്ത പ്രതിഭാ വൈഭവം കൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും അടയാളപ്പെടുന്ന ഒരു പേരാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെ കടന്നു പോകുമ്പോഴും സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന മമ്മൂട്ടി, സിനിമ സ്വപ്നം കാണുന്ന ഓരോ മനുഷ്യർക്കും തുറന്ന ഒരു പാഠപുസ്തകമാണ്. 1971 ൽ പുറത്തിറങ്ങിയ ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ 2023 ൽ പുറത്തിറങ്ങാനിരിക്കുന്ന കണ്ണൂർ സ്‌ക്വാഡ് വരേക്ക് നീണ്ടു നിൽക്കുന്ന മമ്മൂട്ടിയുടെ അഭിനയ ജീവിതം മലയാള സിനിമാ ലോകത്തിന്റെ സമ്പത്ത് തന്നെയാണ്. പൊന്തൻ മാടയും, അമരവും, മതിലുകളും, സാമ്രാജ്യവും, മൃഗയയും കണ്ട മലയാളികൾക്ക് മമ്മൂട്ടിയേക്കാൾ വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മറ്റൊരാളെ സങ്കൽപ്പിക്കാൻ പ്രയാസമാണ്. അത്രത്തോളം കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഒരു നടനാണ് അദ്ദേഹം. വെള്ളിത്തിരയിൽ മമ്മൂട്ടി കഥാപാത്രങ്ങൾ സൃഷ്‌ടിച്ച ഒരു ഓറയുണ്ട് അതിൽ നിന്ന് സിനിമാ പ്രേമികൾക്ക് ഇപ്പോഴും പുറത്തു കടക്കാൻ സാധിച്ചിട്ടില്ല. അച്ഛനായും മകനായും സഹോദരനായും മമ്മൂട്ടി കഥാപാത്രങ്ങൾ ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളങ്ങളെ എപ്പോഴും സിനിമയിൽ നിലനിർത്തി ഒരേ സമയം തന്നെ ആരാധകരെ ത്രസിപ്പിക്കുന്ന ഗ്യാങ്‌സ്റ്റർ സിനിമകൾ ചെയ്ത മമ്മൂട്ടി കാഴ്ച, കയ്യൊപ്പ്, ഉണ്ട, ബാബ സാഹേബ് അംബേദ്‌കർ, പേരന്പ് തുടങ്ങിയ കഥാപാത്ര പ്രാധാന്യമുള്ള നിരവധി സിനിമകളും ചെയ്‌തു. മെഗാസ്റാറായും മികച്ച നടനായും തുടരുക എന്ന വെല്ലുവിളി നിറഞ്ഞ സിനിമാ ജീവിതമാണ് മമ്മൂട്ടി എന്നും തെരഞ്ഞെടുത്തിരുന്നത്. അത്തരത്തിൽ തെരഞ്ഞെടുപ്പുകളിൽ എല്ലാക്കാലവും വിജയിച്ച ഒരു നടൻ കൂടിയാണ് അദ്ദേഹം. പരീക്ഷണ സിനിമകൾക്കും പുതുമുഖ സംവിധായകർക്കും സിനിമയിൽ ഇടം കൊടുക്കാൻ ഇപ്പോഴും ഇഷ്ടപ്പെടുന്ന മമ്മൂട്ടി ജീവിതത്തിൽ പുലർത്തുന്ന കൃത്യതയും മാതൃകയാക്കേണ്ടതാണ്.  

ജനറൽ

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്

രാത്രിയില്‍ കഴിക്കാം ഗ്രീന്‍ ആപ്പിള്‍ കൊണ്ടൊരു കിടിലന്‍ സാലഡ്. ടേസ്റ്റീ ഗ്രീന്‍ ആപ്പിള്‍ കുക്കുമ്പര്‍ സാലഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ഗ്രീന്‍ ആപ്പിള്‍ – 1 കാരറ്റ് – 1 കാബേജ് – 100 ഗ്രാം കുക്കുമ്പര്‍ – 1 ഉപ്പ് – ആവശ്യത്തിന് തേന്‍ – 2 ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് : 1 ഒലിവ് ഓയില്‍ – 20 മില്ലിലിറ്റര്‍ പച്ചക്കറികള്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. ഒരു പാത്രത്തില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്തു യോജിപ്പിക്കുക. നാരങ്ങാനീരും ഒലിവ് ഓയിലും തേനും ഉപ്പും ചേര്‍ത്തു സാലഡ് ഡ്രസിങ് തയാറാക്കാം. ഈ മിശ്രിതം തയാറാക്കിയ പച്ചക്കറികളിലേക്കു ചേര്‍ത്തു യോജിപ്പിച്ച് എടുക്കാം.

ജനറൽ

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ?

നല്ല എരിവൂറും മലബാര്‍ സ്‌പെഷ്യല്‍ കല്ലുമ്മക്കായ നിറച്ചത് ട്രൈ ചെയ്താലോ ? വെറും പത്ത് മിനുട്ടിനുള്ളില്‍ നല്ല കിടിലന്‍ കല്ലുമ്മക്കായ നിറച്ചത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ  1 കല്ലുമ്മക്കായ(കടുക്ക)-1 കിലോ 2 മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍ 3 സവാള- 3 എണ്ണം 4 ചെറിയ ഉള്ളി- 3- 4 എണ്ണം 5 വെളുത്തുള്ളി- 3-4 അല്ലി 6 ഇഞ്ചി- ഒരു കഷ്ണം 7 പച്ചമുളക്- 2-3 എണ്ണം 8 മീറ്റ് മസാല-3 ടീസ്പൂണ്‍ 9 ഗരം മസാല-1 ടീസ്പൂണ്‍ 10 ഉപ്പ്- ആവശ്യത്തിന് തയാറാക്കുന്ന വിധം കല്ലുമ്മക്കായ വൃത്തിയായി കഴുകി വേവിച്ചെടുക്കുക. ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി എടുക്കുക. അതില്‍ മീറ്റ് മസാല, ഗരം മസാല, ഉപ്പ് എന്നിവ ചേര്‍ത്തു നല്ലവണ്ണം വഴറ്റ ശേഷം കല്ലുമ്മക്കായും ചേര്‍ത്തു ഉലര്‍ത്തിയെടുക്കുക.

ജനറൽ

ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ വെറും പത്ത് മിനുട്ടിനുള്ളിലുണ്ടാക്കാം ഒട്ടും മധുരിക്കാതെ കാരറ്റ് കറി

കാരറ്റ് തോരന്‍ എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍ നല്ല കിടിലന്‍ രുചിയില്‍ കാരറ്റ് കറി പൊതുവേ ആരും ട്രൈ ചെയ്തിട്ടുണ്ടാകില്ല. ഇന്ന് രാത്രിയില്‍ ചപ്പാത്തിക്കൊപ്പം കാരറ്റ് കറി ട്രൈ ചെയ്താലോ? കാരറ്റ്- അര കിലോ ഉള്ളി- മൂന്നെണ്ണം തക്കാളി- മൂന്നെണ്ണം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍ കസ്‌കസ് – 1 ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട- 2 കഷ്ണം ഗ്രാമ്പൂ- അഞ്ചെണ്ണം പെരുഞ്ചീരകം- 1 ടീസ്പൂണ്‍ തേങ്ങ ചിരകിയത്- പകുതി തേങ്ങ മഞ്ഞള്‍പ്പൊടി- ആവശ്യത്തിന് വെളിച്ചെണ്ണ: രണ്ട് ടേബിള്‍ സ്പൂണ്‍ മുളക് പൊടി- ഒന്നര ടീസ്പൂണ്‍ മല്ലിപ്പൊടി- രണ്ട് ടേബിള്‍സ്പൂണ്‍ ഉപ്പ്- ആവശ്യത്തിന് കറിവേപ്പില ഉണ്ടാക്കുന്നവിധം 1. കാരറ്റ് കഷ്ണങ്ങളാക്കുക, അല്‍പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക 2. മറ്റൊരു പാത്രത്തില്‍ വളരെ കുറച്ച് വെളിച്ചെണ്ണയെടുത്ത് ചൂടാക്കുക 3. കസ്‌കസ്. കറുവപ്പട്ട., ഗ്രാമ്പൂ, പെരുഞ്ചീരകം എന്നിവ വറുത്ത് മാറ്റിവെക്കുക 4. ഉള്ളി നന്നായി വഴറ്റുക 5. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക 6. കുറച്ച് കറിവേപ്പില, തക്കാളി, മുളക്‌പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക 7. നേരത്തെ വറുത്തുവെച്ച ചേരുവകള്‍ തേങ്ങയും ചേര്‍ത്ത് നന്നായി അരയ്ക്കുക. 9. ഈ മസാലയും അരപ്പും തിളപ്പിച്ച കാരറ്റിലേക്ക് ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. 9. കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കാം.

ജനറൽ

കാന്താരിമുളക് എടുക്കാനുണ്ടോ? ഞൊടിയിടയിലുണ്ടാക്കാം കാന്താരി ബീഫ്

കാന്താരി ബീഫ് കഴിച്ചിട്ടുണ്ടോ നിങ്ങള്‍ ? നല്ല എരിവും ബീഫിന്റെ രുചിയും കൂടി ചേര്‍ന്ന നല്ല കിടിലന്‍ കാന്താരി ബീഫ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? 1.വെളിച്ചെണ്ണ – അഞ്ചു ചെറിയ സ്പൂണ്‍ 2.കടുക് – അര ചെറിയ സ്പൂണ്‍ 3.ഇഞ്ചി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – നാലു ചെറിയ സ്പൂണ്‍ ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത് പച്ചമുളക് – ഒന്ന്, അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് 4.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര വലിയ സ്പൂണ്‍ പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍ 5.തക്കാളി – ഒന്ന്, അരിഞ്ഞത് 6.ബീഫ് വൃത്തിയാക്കി ചതുരക്കഷണങ്ങളാക്കിയത് – 150 ഗ്രാം 7.കാന്താരി മുളക് – ആറ് പച്ചമുളക് – രണ്ട് ഇഞ്ചി അരിഞ്ഞത് – അര വലിയ സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞത് – അര വലിയ സ്പൂണ്‍ കറിവേപ്പില – രണ്ടു തണ്ട് ഏലയ്ക്ക – അഞ്ച് കറുവാപ്പട്ട – ഒരു കഷണം കുരുമുളക് – അര വലിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 8.തേങ്ങാപ്പാല്‍ – രണ്ടു വലിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേര്‍ത്തു നന്നായി വഴറ്റുക. ചുവന്നുള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ചെറുതീയിലാക്കി നാലാമത്തെ ചേരുവ ചേര്‍ത്തു മൂപ്പിക്കുക. മസാല മൂത്ത മണം വരുമ്പോള്‍ തക്കാളി ചേര്‍ത്തു വഴറ്റണം.