പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്. വൈശാഖിന്റെ സംവിധാനത്തിൽ ജോസേട്ടനായി ടർബോയിൽ മമ്മൂട്ടിയെത്തുമ്പോൾ തീയറ്ററുകൾ അടിയുടെ പൂരപ്പറമ്പാകും
പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ഓസ്ലർ സിനിമയ്ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം മിഥുൻ വർക്ക് ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. ടർബോ ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്.