വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ് പറഞ്ഞത്, പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നു: മല്ലിക സുകുമാരൻ

മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പ്രശംസകൾ ഏറുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം. ഇപ്പോഴിതാ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരത്തിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ. പൃഥ്വിരാജ് ഇപ്പോൾ എടുക്കുന്നത് ഓവർലോഡാണോ എന്നു തോന്നിപ്പോകുന്നുവെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞിരിക്കുന്നത്. സംവിധാനം എന്നൊക്ക പറഞ്ഞാൽ പൃഥ്വിക്ക് വലിയ തയാറെടുപ്പാണ്. അങ്ങനെ കഷ്ടപ്പെടുന്നതു കൊണ്ടാകാം അവന് ഇത്രയും പ്രേക്ഷകരെ കിട്ടുന്നത്. അടുത്തു പരിചയമുള്ള ഡോക്ടർ തന്നോട് പറഞ്ഞത് ഡോക്ടറെ കൂട്ടി മാത്രമേ ആടുജീവിതം കാണാൻ പോകാവൂ എന്നാണ്. അവാർഡിനെക്കാൾ വലിയ പുരസ്‌കാരം സിനിമ കാണുന്ന ജനങ്ങളുടെ അഭിപ്രായമാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

ജനറൽ

രുചിയോടെ ഉണ്ടാക്കാം ആരോഗ്യ ഗുണങ്ങളുള്ള നോമ്പ് കഞ്ഞി

റമദാൻ വ്രതാരംഭം തുടങ്ങിയതോടെ നോമ്പ് തുറക്കാൻ ആയി ഉണ്ടാക്കുന്ന ഒരു രുചിയുള്ള വിഭവമാണ് നോമ്പുകഞ്ഞി. ക്ഷീണം മാറാൻ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ നോമ്പ് കഞ്ഞി ഉത്തമമാണ്. പൊതുവെ കഞ്ഞി ഇഷ്ടമില്ലാത്തവർ പോലും നിരവധി ചേരുവകൾ ചേർത്ത് ഉണ്ടാക്കുന്ന ഈ നോമ്പ് കഞ്ഞി കുടിക്കാൻ ഇഷ്ടപെടുന്നു. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അരി, മഞ്ഞപ്പൊടി, ഉപ്പ്, ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക,ഇഞ്ചി ചുക്ക്, ഉലുവ, വെളുത്തുള്ളി, ജീരകം, കുരുമുളക്,കറിവേപ്പില ,ചുവന്നുള്ളി, വെളിച്ചെണ്ണ,കാരറ്റ് അരിഞ്ഞത്, തേങ്ങ, പെരുംജീരകം പൊടി ,പുതിനയില മുളക്പൊടി എന്നിവയാണ് നോമ്പ് കഞ്ഞിയുടെ ചേരുവകൾ. ഇതിനായി കഞ്ഞി ഉണ്ടാക്കുന്ന പാത്രത്തിൽ ആവശ്യത്തിന് എണ്ണ ചൂടാക്കി ഗ്രാമ്പൂ, കറുവപ്പട്ട, ഏലക്ക, ചുക്ക് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ,കറിവേപ്പില ,ഉള്ളിയും ചേർക്കുക. ഉള്ളി നന്നായി വഴറ്റുക. ശേഷം കാരറ്റ്, പുതിനയില, ആവശ്യത്തിന് മഞ്ഞൾ പൊടി, മുളകു പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ചിക്കൻ ഇഷ്ടമുള്ളവർ ആണെങ്കിൽ വേവിച്ച ചിക്കൻ ചെറിയ കഷണങ്ങളായി അരിഞ്ഞതും കൂടി ചേർത്ത് ഇതിലേക്ക് ചേർത്ത് ഇളക്കുക. അതിനു ശേഷം കഴുകി വെച്ച അരി കൂടി ചേർക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് വേവിക്കാൻ വെയ്ക്കുക. ഇടക്ക് ഇളക്കി ചേരുവകൾ എല്ലാം യോജിപ്പിക്കുക. പാകം ആകുമ്പോൾ മല്ലിയില കൊണ്ട് അലങ്കരിക്കുക. അടുപ്പിൽ നിന്ന് ഇറക്കി നോമ്പ് തുറക്കാൻ വിളമ്പാം.

ജനറൽ

ചിക്കന്‍ ബിരിയാണിയേക്കാള്‍ കിടിലന്‍ രുചി; സിംപിളായി വീട്ടിലുണ്ടാക്കാം ഒരു കിടിലന്‍ ബിരിയാണി

സിംപിളായി വീട്ടിലുണ്ടാക്കാം ഒരു കിടിലന്‍ മുട്ട ബിരിയാണി. രുചികരമായ മുട്ട ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ 1.ബസ്മതി അരി- മൂന്ന് കപ്പ് 2.തേങ്ങാ പാല്‍- അര കപ്പ് 3.മുട്ട- 4 4.സവാള- 3 5.ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ്്- ഒന്നര സ്പൂണ്‍ 6.പച്ചമുളക്- 2 7.തക്കാളി (പേസ്റ്റാക്കിയത്) -1 8.മല്ലിയില – ഒരു പിടി 9.പുതിനയില- ഒരു പിടി (രണ്ടു ഇലകളും അരച്ചെടുക്കുക ) 10.ബിരിയാണി മസാല- അര സ്പൂണ്‍ 11.മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍ 12.മല്ലിപൊടി- ഒരു സ്പൂണ്‍ 13.കശ്മീരി മുളകുപൊടി- അര സ്പൂണ്‍ 14.കുരുമുളക് പൊടി- ഒരു സ്പൂണ്‍ 15.ഉപ്പ്- ആവശ്യത്തിന് 16.നെയ്യ് – രണ്ട് ടേബിള്‍സ്പൂണ്‍ 17.എണ്ണ- രണ്ടു ടേബിള്‍സ്പൂണ്‍ 18.നാരങ്ങാനീര്- ഒരു ടേബിള്‍സ്പൂണ്‍ 19.തേങ്ങപ്പാല്‍- അര കപ്പ് വറുത്തു വെയ്ക്കേണ്ട ചേരുവകള്‍ 1.സവാള- 1 2.ഏലക്ക- 2 3.ഗ്രാമ്പൂ- 4 4.പട്ട- 2 ചെറിയ കഷണം 5.വഴനയില- 1 6.കശുവണ്ടി പരിപ്പ്- 56 7.കിസ്മിസ്- ആവശ്യത്തിന് പാചകരീതി ബസ്മതി അരി കഴുകി വൃത്തിയാക്കി 15 മിനിറ്റ് വെയ്ക്കുക. ശേഷം ഈ അരി ,വഴനയില , ഏലക്ക,ഗ്രാമ്പൂ ,പട്ട,ആവശ്യത്തിന് ഉപ്പ് എന്നിവയിട്ട് ആറു കപ്പ് വെള്ളം ഒഴിച്ച് വേവിക്കാന്‍ വെക്കുക. മുക്കാല്‍ വേവാകുമ്പോള്‍ തീ അണച്ച ശേഷം അടപ്പ് തുറന്നു മാറ്റി വെക്കുക. മുട്ട പുഴുങ്ങിയെടുത്ത് തോട് കളഞ്ഞ് വൃത്തിയാക്കിവെയ്ക്കുക. പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം സവാള നീളത്തില്‍ അരിഞ്ഞത് ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നതു വരെ വറുത്തു മാറ്റി വെക്കുക. ശേഷം അതേ നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്തു മാറ്റി വെയ്ക്കുക. നെയ്യിലേയ്ക്ക് സവാള , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ,തക്കാളി പേസ്റ്റ് , പുതിന മല്ലിയില പേസ്റ്റ് ഇവ ചേര്‍ത്ത് നന്നായി വഴറ്റണം . അതിനു ശേഷം എല്ലാ പൊടികളും ചേര്‍ത്തിട്ട് വീണ്ടും നന്നായി വഴറ്റിക്കൊടുക്കണം. ഇതിലേക്ക് പുഴുങ്ങിയ മുട്ട ഫ്രൈ ചെയ്്തെടുക്കണം. മുട്ടയില്‍ നന്നായി മസാല പിടിച്ചുകഴിയുമ്പോള്‍ നാരങ്ങാനീര് ചേര്‍ത്തുകൊടുക്കാം. മുട്ട മസാല കൂട്ട് തയ്യാറായിക്കഴിഞ്ഞ് തീ അണയ്ക്കാം. ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തിലേയ്ക്ക് എണ്ണ ഒഴിച്ച് മുക്കാല്‍ വേവായ അരിയുടെ പകുതി നിരത്തി മുട്ട മസാലകൂട്ട് നിരത്തണം. അര സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവയും ചേര്‍ക്കണം. ബാക്കി പകുതി ചോറ് ഇതിനു മുകളില്‍ നിരത്തിയശേഷം തേങ്ങാപാലും ഒഴിച്ച് കൊടുക്കണം. ശേഷം നല്ല ഭാരമുള്ള ഒരു അടപ്പ് വെച്ച് അടച്ചശേഷം ചെറു തീയില്‍ 3 മിനിറ്റ് വേവിക്കാം. ശേഷം മല്ലിയില അരിഞ്ഞത് ഇട്ട് അലങ്കരിക്കാം.

ജനറൽ

മഞ്ഞുമ്മല്‍ ബോയ്‌സ് 200 കോടി ക്ലബില്‍; നേടിയെടുത്തത് ഈ റെക്കോര്‍ഡുകള്‍

മലയാള സിനിമാ ചരിത്രത്തിൽ ഇരുന്നൂറ് കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ  ചിത്രമായി മാറി ‘മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയറ്റര്‍ നിറഞ്ഞ് മുന്നേറുകയാണ്. തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്‌നാട്ടില്‍ അന്‍പത് കോടി നേടുന്ന ആദ്യ അന്യഭാഷ ചിത്രമെന്ന റെക്കോര്‍ഡ് ചിത്രം സ്വന്തമാക്കിയിരുന്നു. ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്സ് നേടി. ചിത്രത്തിന്റെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കളക്ഷന്‍ ഇരട്ടിയായേക്കും. കേരളത്തിലെ തീയറ്ററുകളില്‍ നിന്ന് ചിത്രം 60 കോടിയിലധികം സ്വന്തമാക്കിയിരുന്നു. മികച്ച കളക്ഷന്‍ നേടിയ മലയാളചിത്രങ്ങളുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ടായിരുന്ന 2018, പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നിവയെ മറികടന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മുന്നേറ്റം.

ജനറൽ

നോമ്പ് തുറക്കാന്‍ റമദാന്‍ സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ?

നോമ്പ് തുറക്കാന്‍ റമദാന്‍ സ്‌പെഷ്യല്‍ ഉന്നക്കായ വീട്ടിലുണ്ടാക്കിയാലോ? വളരെ സിംപിളായി രുചികരമായ രീതിയില്‍ ഉന്നക്കായ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ? ചേരുവകള്‍ നേന്ത്രപ്പഴം – 3 എണ്ണം അരിപൊടി – 2 ടേബിള്‍സ്പൂണ്‍ തേങ്ങ ചിരകിയത് – 1 കപ്പ് നെയ്യ് – 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ ഏലക്കാപ്പൊടി – 1/2 ടീസ്പൂണ്‍ കശുവണ്ടി, കിസ്മിസ് – ആവശ്യത്തിന് എണ്ണ – വറുത്തെടുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം പഴം വേവിച്ചെടുത്ത ശേഷം, ഉള്ളിലെ കറുത്ത ഭാഗം കളഞ്ഞു നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് അരിപൊടി കൂടെ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടായി വന്നാല്‍ നെയ്യ് ചേര്‍ത്ത് കൊടുക്കാം. അതിലേക്കു അണ്ടിപ്പരിപ്പ്, കിസ്മിസ് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. ശേഷം തേങ്ങ, ഏലക്കാപ്പൊടി, പഞ്ചസാര എന്നിവ കൂടെ ചേര്‍ത്ത് യോജിപ്പിച്ച ശേഷം ഫ്‌ളയിം ഓഫ് ചെയ്യാം. തയ്യാറാക്കി വെച്ച മാവ് ചെറിയ ഉരുളയാക്കിയ ശേഷം ചെറുതായി പരത്തിയെടുക്കുക. അതില്‍ തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം വെച്ച് ഉന്നക്കായ ആകൃതിയില്‍ ഉരുട്ടി എടുക്കുക. ഇത് ചൂടായി വന്ന എണ്ണയില്‍ വറുത്തെടുത്താല്‍ ഉന്നക്കായ തയ്യാ

ജനറൽ

ചൂടുകാലത്ത് തണ്ണിമത്തൻ ഒരു വെറൈറ്റി സ്റ്റൈലിൽ കുടിച്ചാലോ..?

തണ്ണിമത്തൻ നാരങ്ങാ വെള്ളം വേനൽക്കാലത്ത് മികച്ച ഒരു പാനീയമാണ്. പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ല എന്ന് നമുക്കറിയാവുന്ന സാഹചര്യത്തിൽ നമുക്കിവിടെ അതൊഴിവാക്കാം. തണ്ണിമത്തനിൽ മധുരം ഉണ്ടല്ലോ… ആവശ്യമായ ചേരുവകൾ വിത്തില്ലാത്ത തണ്ണിമത്തൻ – 5-6 കപ്പ് (760 ഗ്രാം) നാരങ്ങയുടെ നീര് – 2 പുതിനയില – ഒരു പിടി പുതിനയില തയ്യാറാക്കുന്ന വിധം തണ്ണിമത്തൻ ഒരു ബ്ലെൻഡറിൽ ഇട്ട് നന്നായി മിക്സ് ചെയ്യുക. ശേഷം ജ്യൂസ് അരിച്ചെടുക്കുക. ആ മിശ്രിതത്തിലേക്ക് നാരങ്ങാനീരും പുതിനയിലയും ചേർക്കുക. വീണ്ടും നന്നായി മിക്സ് ചെയ്യുക. വിശ്രമ വേളകളിൽ തണ്ണിമത്തൻ നാരങ്ങാ വെള്ളം കൂടുതൽ ആസ്വദിക്കാൻ ഐസിട്ട് കുടിക്കുക എന്നിട്ട് കഠിനമായ ചൂടിനെ നേരിടുക. അഞ്ച് ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. എന്നാൽ ഇതിന്റെ രുചി കാരണം ഒരു മണിക്കൂറിൽ കൂടുതൽ ഈ പാനീയം  ഉണ്ടാവുമെന്ന് തോന്നുന്നില്ലാ.

ജനറൽ

⚠️മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രതാ നിർദ്ദേശം

മഞ്ഞപ്പിത്തം പകരാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. കടുത്ത വേനലും വരള്‍ച്ചയും മൂലം ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ച്‌ ടാങ്കറുകളില്‍ നിന്ന് വാങ്ങി ഉപയോഗിക്കുന്ന കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങള്‍ പടരാനിടയുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. ♦️ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കുടിവെള്ള സ്രോതസുകള്‍ ആഴ്ചയിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്യുകയോ, കുടിവെള്ളം ക്ലോറിൻ ഗുളിക ഉപയോഗിച്ച്‌ ശുദ്ധീകരിക്കുകയോ ചെയ്യണം. ക്ലോറിനേറ്റ് ചെയ്തവെള്ളമായാലും തിളപ്പിച്ചാറിമാത്രമേ കുടിക്കാൻ ഉപയോഗിക്കാവൂ. വഴിയോരങ്ങളില്‍ തുറന്നുവെച്ച്‌ വില്പന നടത്തുന്ന ഭക്ഷണ പാനീയങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണം. ജ്യൂസ്, സർബത്ത് എന്നിവ വില്‍ക്കുന്നവർ ശുചിത്വം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശീതളപാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം. ശുദ്ധജലം ഉപയോഗിച്ചേ ഇത്തരം പാനീയങ്ങള്‍ ഉണ്ടാക്കാവൂ. പാനീയങ്ങള്‍ തയാറാക്കാൻ ഉപയോഗിക്കുന്ന മിക്‌സി, ജ്യൂസറുകള്‍, പാത്രങ്ങള്‍ എന്നിവ ഓരോപ്രാവശ്യവും ശുചിയാക്കണം. ഇത്തരം കടകളില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണവും പരിശോധനയും ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി

ജനറൽ

ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി

സൂപ്പര്‍ ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷഫ്‌നയാണ് വധു. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ഒപ്റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്ന. ആര്‍ഡിഎക്‌സ് താരങ്ങളായ ആന്റണി വര്‍ഗീസ്, സിദ്ദീഖ്, മഹിമ നമ്പ്യാര്‍, ബാബു ആന്റണി, നീരജ് മാധവ്, ചിത്രത്തിന്റെ നിര്‍മാതാവ് സോഫിയ പോള്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. കൂടാതെ ബേസില്‍ ജോസഫ്, നൂറില്‍ ഷെരീഫ് ഉള്‍പ്പടെയുള്ള താരങ്ങളും വിവാഹത്തിന് എത്തിയിരുന്നു. ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നഹാസ് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്‌സ്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു.