ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി സർക്കാർ. 2024 ഡിസംബര്‍ 14 വരെയാണ് ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ ഫീസില്ലാതെ അപ്‌ഡേറ്റ് ചെയ്യാനുള്ള പുതുക്കിയ സമയം. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആണ് ഇക്കാര്യമറിയിച്ചത്. 2024 സെപ്റ്റംബര്‍ 14 വരെയായിരുന്നു നേരത്തെ നൽകിയ സമയപരിധി.
ഇതിനോടകം തന്നെ നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നേടിയിരുന്നു. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.
മൈആധാര്‍ പോര്‍ട്ടല്‍ വഴിയായിരിക്കും സൗജന്യ സേവനം ലഭിക്കുക. ആധാർ എടുത്ത് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാർഡ് ഉടമകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് നിർദ്ദേശമുണ്ട്. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ എന്നീ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.