സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 2240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ലക്ഷവും പിന്നിട്ട് കുതിച്ച സ്വർണ വില കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞ് വരികയാണ്. ഇന്നലെ മാത്രം 4 പ്രാവശ്യമാണ് സ്വര്‍ണവില ഇടിഞ്ഞത്. ആകെ 2300 രൂപയുടെ ഇടിവ് ഇന്നലെ രേഖപ്പെടുത്തി.
ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ലഘൂകരിച്ചതും ചൈനയുടെ കയറ്റുമതിനിയന്ത്രണങ്ങളുമാണ് വിലയിടിവിന് പിന്നിലെ പ്രധാന കാരണങ്ങള്‍. നിലവിലുണ്ടായ ഈ കുറവ് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷനല്‍കുന്നതാണ്. വില ഇനിയും കുറഞ്ഞേക്കാമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍









