പ്രവാസം

ഈരാറ്റുപേട്ട അസോസിയേഷൻ യു.എ.ഇ സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ഈരാറ്റുപേട്ട അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ നവംബർ 30 ന് സംഘടിപ്പിക്കുന്ന ഈരാറ്റുപേട്ട ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബാഡ്മിന്റൺ അക്കാദമി ഇൻഡോർ കോർട്ടിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് നിഷാദ് വട്ടക്കയത്തിൽ നിന്ന് ഏറ്റുവാങ്ങി തമർ സ്വീറ്റ്സ്‌ മാനേജിങ് ഡയറക്ർമാരായ റിയാസ് തമർ, ഹാദി തമർ എന്നിവർ ചേർന്ന് നിർവഹിച്ചു.വൈസ് പ്രസിഡന്റുമാരായ സിയാദ് ലത്തീഫ്, മുജീബ് റഹ്മാൻ, സെക്രട്ടിമാരായ രിഫായി, നിയാസ് ഖാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മസൂദ് വട്ടക്കയം, മുഹമ്മദ് പി.എസ്, മുഹമ്മദ് ജാസിം, നസർ റഷീദ്, ഹുസൈൻ ഇബ്രാഹിം എന്നിവരും പങ്കെടുത്തു.

കലാകായിക മത്സരങ്ങൾ, ബിസിനസ് അവാർഡ്‌സ്, കുട്ടികളുടെ പാർക്ക്, മൃഗശാല, കളിക്കളം, ഫേസ് പെയിന്റിംഗ്, ബലൂൺ ഡിസൈൻ, മെന്റലിസം, കച്ചവട സ്റ്റാളുകൾ, ബുഫെ ഡിന്നർ, ദുബൈ ഏഷ്യൻ ബാൻഡ് ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ് തുടങ്ങിയ നിരവധി പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്.