പ്രാദേശികം

ഇന്യൂസും ഐ ഫോർ യു ന്യൂസും ചേർന്ന് മീഡിയാ സെൻറർ ഈരാറ്റുപേട്ടയിൽ പ്രവർത്തനമാരംഭിച്ചു

ഈരാറ്റുപേട്ട : ഇന്യൂസും ഐ ഫോർ യു ന്യൂസും സംയുക്തമായി തുടങ്ങുന്ന മീഡിയ സെൻ്ററിൻ്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. മാറുന്ന കാലത്ത് പ്രാദേശിക വികസനത്തിൻ്റെയും നിർദ്ദേശങളുടെയും ചൂണ്ടുപലകയാകാൻ പ്രാദേശിക മാധ്യമങ്ങൾക്കാണ് കഴിയുകയെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ വി എം മുഹമ്മദ് ഇല്യാസ് അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് തുടങ്ങുന്ന CSC ഡിജിറ്റൽ സേവാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം പി ഇ മുഹമ്മദ് സക്കീർ നിർവഹിച്ചു.

നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫ്,  മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ എ മുഹമ്മദ് ഹാഷിം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, സി പി ഐ മണ്ഡലം സെകട്ടറി നൗഫൽ ഖാൻ, കെ എ മാഹിൻ , ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ VP നാസർ, പുത്തൻ പള്ളി പ്രസിഡൻ്റ് സാലി നടുവിലേടത്ത്, അമാൻ മസ്ജിദ് പ്രസിഡൻ്റ് സി പി ബാസിത്ത്, പി പി എം നൗഷാദ്, കെ. എം ജാഫർ, അൻവർ അലിയാർ ,  വി ടി ഹബീബ്, ശരീഫ് ചന്ദ്രിക , ഹാഷിം ലബ്ബ എന്നിവർ സംസാരിച്ചു. ഗോൾഡൻ കേബിൾ നെറ്റ്വർക്ക് ഡയറക്ടർ വി എം സിറാജ് സ്വാഗതവും ബിജു ജോസഫ് നന്ദിയും പറഞ്ഞു.
'