പ്രാദേശികം

കളത്തൂക്കടവിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട: കളത്തൂക്കടവിലുണ്ടായ വാഹനാപകടത്തിൽ യുവാവ്  മരിച്ചു. വടുതല സ്വദേശി വസീം (20) ആണ് മരണപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം. ഈരാറ്റുപേട്ട ചെറിയവല്ലം ലത്തീഫിന്റെ മകളുടെ മകനാണ്. ശുഐബ് ആണ് പിതാവ്.
മൃതദേഹം പാലാ മാർ സ്ലീവാ ആശുപത്രി മോർച്ചറിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വടുതലയിൽ മറവ് ചെയ്യും.