പ്രാദേശികം

എം.ഇ.എസ് ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു .

ഈരാറ്റുപേട്ട: വാഗമൺ റോഡും സംസ്ഥാനപാതയായ പൂഞ്ഞാർ റോഡും ചേരുന്ന ഈരാറ്റുപേട്ട നഗരത്തിലെ എം.ഇ.എസ്  കവലയിൽ അപകടങ്ങൾ പതിവാകുന്നുവാഗമൺ റോഡിൽ നിന്ന് പൂഞ്ഞാർ റോഡിൽ പ്രവേശിക്കുന്ന ജംഗ്ഷനിൽ വാഹന അപകടങ്ങൾ പതിവാണ്. വാഗമൺ റോഡിൽ ഹമ്പുകളില്ലാത്തതുമൂലം വാഹനങ്ങൾ വേഗത്തിൽ വരുകയും

ഈരാറ്റുപേട്ട ടൗണിൽ നിന്ന് എത്തുന്ന വാഹനങ്ങളിൽ ഇടിക്കുകയാണ് പതിവ്.രാത്രി തുടർച്ചയായി വാഗമണ്ണിൽ നിന്ന് ടൂറിസ്റ്റ് വാഹനങ്ങൾ ഓടുന്ന പാ തയാണിത്. എം. ഇ.എസ് ജംഗ്ഷനിൽ മുന്നൊരു ക്കങ്ങൾ നടത്തിയില്ലെങ്കിൽ അപ കടങ്ങൾ തുടർക്കഥയാകും.അതു കൊണ്ട് വാഗമൺ റോഡിൽ ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത കുറക്കാനുള്ള നടപടി  അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.