പ്രാദേശികം

അഹമ്മദ് കുരിക്കൾ നഗർ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണം. വ്യാപാരികൾ

ഈരാറ്റുപേട്ട. മുനിസിപ്പാലിറ്റിയിലെ സെൻട്രൽ ജംഗ്ഷൻ, പുളിക്കൽ ടവർ, തട്ടാംപറമ്പിൽ ബിൽഡിംഗ്, പുളിക്കൻസ് മാൾ, പഴയപറമ്പിൽ ആർക്കേഡ്, മാർക്കറ്റ് റോഡ്, പുത്തൻപള്ളി ബിൽഡിംഗ്, മറ്റക്കൊമ്പനാൽ ബിൽഡിംഗ്, നൈനാർ പള്ളി മദീന കോംപ്ലക്സ്, മോതീൻകുന്നേൽ ബിൽഡിംഗ് എന്നിവടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾ അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണ മെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറിന് നിവേദനം നൽകി.255 പേരാണ് നിവേദനത്തിൽ ഒപ്പുവെച്ചത്.നിവേദനത്തിൻ്റെ കോപ്പി പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിനും നഗരസഭയിലെ വിവിധ കക്ഷി നേതാക്കൾക്കും നൽകീയിട്ടുമുണ്ട്.

2024 സെപ്റ്റംബർ 18-ാം തീയതി മുതൽ ഈരാറ്റുപേട്ട കുരിക്കൾ നഗർ കേന്ദ്രീക രിച്ച് നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം തികച്ചും അശാസ്ത്രീയമാണ്. അവിടെ ബസുകൾ നിർത്താതെ പോകുന്നതുമൂലം ഈരാറ്റുപേട്ടയ്ക്ക് പറത്തുള്ള യാത്രക്കാർക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. കൂടാതെ ഈരാറ്റുപേട്ടയിൽ ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെങ്ങളിൽ വ്യാപാരം വളരെയധികം കുറയുവാനും കാരണമായി. ഈ പട്ടണത്തിൻ്റെ വളർച്ചയ്ക്കും വികസനത്തിനും നിലനിൽപ്പിനും വ്യാപാരസ്ഥാപന ങ്ങൾ പ്രധാന ഘടകമാണ് നിവേദനത്തിൽ ചൂണ്ടി കാണിക്കുന്നു. 

അഹമ്മദ് കുരിക്കൾ നഗറിലെ ബസ് സ്റ്റോപ്പിൽ കൂടുതൽ സമയം ബസുകൾ നിർത്തിയിടുന്നതും അനധികൃത ഒട്ടോസ്റ്റാൻ്റുമായിരുന്നു ഇവിടെ തിരക്ക് കൂടാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു.

1994 ൽ ഈ ബസ് സ്റ്റോപ്പ് ഇവിടെ നിലനിർത്തിക്കൊണ്ട് കേരള ഹൈക്കോടതിയുടെ ഉത്തരവും നിലവിലുള്ളതാണ് വ്യാപാരികൾ പറയുന്നു.