പ്രാദേശികം

വയനാട് ദുരന്തം: എ.ഐ.വൈ.എഫ് അതിജീവന ചായക്കട 25 ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട: വയനാട് ദുരന്തത്തിനിരയായവർക്ക് കൈത്താങ്ങ് ഒരുക്കുന്നതിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഈരാറ്റുപേട്ട ടൗൺ യൂനിറ്റ് കമ്മിറ്റി അതിജീവന ചായക്കട ഒരുക്കുന്നു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 10 വീടുകൾ നിർമിക്കുന്നതിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് ചായക്കട ഒരുക്കുന്നത്. 'എല്ലും കപ്പയും കട്ടൻ ചായയും നിങ്ങൾക്കിഷ്ടമുള്ള വിലയിൽ' എന്നതാണ് ചായക്കടയുടെ പ്രത്യേകത. ആഗസ്റ്റ് 25 വൈകുന്നേരം മൂന്ന് മണി മുതൽ ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ തട്ടുകട പ്രവർത്തിക്കും.