പ്രാദേശികം

പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പോലീസ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചു.

തലപ്പലം:പനയ്ക്കപ്പാലത്ത് നിരവധി വാഹനാപകടവും മരണങ്ങളും സംഭവിച്ചതിനെ തുടർന്ന് പൊതുമരാമത്ത് പോലീസ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും നടപടി ആരംഭിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലും ബാരിക്കേടുകളും റമ്പിൾ ട്രിപ്പുകളും 200 മീറ്റർ ദൂരത്തിൽ മഞ്ഞ വരകളും അപായ സൂചനാ ബോർഡുകളും സ്ഥാപിക്കുകയും ചെയ്തു നിരന്തര വാഹനാപകടങ്ങൾ നടക്കുന്നത് കഴിഞ്ഞ മാസങ്ങളിൽ കൂടിയ മിനിച്ചിൽ താലൂക്ക് വികസന സമതിയോഗങ്ങളിൽ നിരന്തരംവികസ സമതിയംഗങ്ങളായ പീറ്റർ പന്തലാനി ജില്ലാ പഞ്ചായത്ത് അംഗം അഡ്വ ഷോൺ ജോർജ് തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ സമ്മ ജോസഫും നല്കിയ പരാതിയെ തുടർന്നാണ് സമതി അദ്ധ്യക്ഷൻ കൂടിയായാ എം ൽഎ മാണി സി കാപ്പൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നടപടി വേഗത്തിലാക്കിയത്.

തുടർന്ന് ഇന്നലെ കൂടിയ തലപ്പലം ഗ്രാമ പഞ്ചായത്ത് ട്രാഫിക് കമറ്റിയിൽ എടുത്ത തീരുമാനത്തിൽ കാഴ്ച മറയ്ക്കുന്ന റോഡ് സൈഡിലെ പാഴ്മരങ്ങൾ മുറിച്ചു PWD അധികാളെ ചുമതലപ്പെടുത്തി.പ്ലാശനാൽ റോഡിന്റെ 100 മീറ്റർ ഭാഗവും പാലത്തിനോട് ചേർന്നുള്ള താഴ്ന്ന ഭാഗവും മണ്ണിട്ട് ഉയർത്തി വാഹനങ്ങൾ പരസ്പരം കാണത്തക്കവിധൻ റോഡ് പണി യുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് എടുത്ത് നടപടി തുടങ്ങണം ജംഗ്ഷനിൽ റിഫള് ട്റുകൾ സ്ഥാപിക്കുകയുo ചെയ്യും പോലീസ് നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും രാവിലെ 8.30 മുതൽ . 11.00 വരെയുo ഉച്ചകഴിഞ്ഞ് 3.30 മുതൽ 5.30 വരെയും ട്രാഫിക് പോലിസിനെ നിയമിക്കും പാലത്തിനോട് ചേർന്ന് കാഴ്ച മറയ്ക്കുന്ന വിധത് വിധത്തിൽ പടുതാ ഷഡ് കെട്ടി താമസമാക്കിയ കുടുംബത്തെ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണം രാഷ്ട്രയ പാർട്ടികളുടെയുംട്രേഡ് യൂണിയനുകളുടെയും കൊടിമരങ്ങളും പ്രചാരണ ബോർഡുകളും മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.