പ്രാദേശികം

'ആരോഗ്യ രത്ന അവാർഡ് 2024'ഏറ്റുവാങ്ങി ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ്

പരമ്പരാഗത ശാസ്ത്രത്തിന്റെ- സഹായത്തോടെ ആതുര ശുശ്രൂഷ രംഗത്ത് അതുല്യമായ വ്യക്തിഗത നേട്ടത്തിനും  സേവനത്തിനും നാഷണൽ ഇന്റഗ്രേറ്റഡ് ഫെഡറേഷൻ നൽകുന്ന "ആരോഗ്യ രത്ന അവാർഡ് 2024"ന് ഈരാറ്റുപേട്ട സ്വദേശിനി മുഹ്സിന അയൂബ് അർഹയായി. ഹൈദരബാദ് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന നാലാമത് അന്താരാഷ്ട്ര സയൻസ് കോൺഫറൻസിൽ വച്ച്  മുഹ്സിന പുരസ്കാരം ഏറ്റുവാങ്ങി