പ്രാദേശികം

അരുവിത്തുറ കോളേജിൽ വജ്ര ജൂബിലി ലോഗോ പ്രകാശനം ചെയ്തു.

അരുവിത്തുറ :1965 ൽ സ്ഥാപിതമായ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന  ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായാണ് ലോഗോ പ്രകാശനം ചെയ്തത്. കലാലയ അങ്കണത്തിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ കോളേജ് മനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  ലോഗോയുടെ പ്രകാശന കർമ്മം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് കോളേജ്  ബർസാർ ഫാ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ  ഐക്യു ഏസി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് നാക്ക് കൺവീനർ ഡോ.മിഥുൻ ജോൺ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് ചെണ്ടമേളവും വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും വിവിധ നൃത്ത പരിപാടികളും  സംഘടിപ്പിച്ചിരുന്നു.