അരുവിത്തുറ : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ ഡയമൺഡ് ജൂബിലിയോട് അനുബന്ധിച്ച് 75 വിദ്യാർത്ഥികൾ രക്തം ദാനം നൽകി. കോളേജ് എൻ.എസ്. എസ് യൂണിറ്റ് ഈരാറ്റുപേട്ട ലയൺസ് ക്ലബ് ഇൻ്റർനാഷണലിനോടും പാലാ ബ്ലഡ് ഫോറത്തിനോടും ചേർന്നാണ് രക്തദാന മെഗാക്യാമ്പ് നടത്തിയത്. കാരിത്താസ് - മാതാ ബ്ലഡ് ബാങ്ക് തെള്ളകവും ലയൺസ് - എസ്. എച്ച് ബ്ലഡ് ബാങ്ക് കോട്ടയവുമാണ് രക്തം സ്വീകരിച്ചത്.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ . സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഹാദർ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടന യോഗത്തിൽ വെച്ച് കോളേജിൽ നിന്നും രക്തദാനത്തിനു തയ്യാറായ വിദ്യാർത്ഥികളുടെ വിവരങ്ങൾ വെച്ച് തയ്യാറാക്കിയ രക്ത ദാന ഡയറക്ടറിയുടെ പ്രകാശനവും നടന്നു.
ലയൺസ് ഇൻ്റർനാഷണൽ ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം വിഷയാവതരണം നടത്തി. ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നൽകി. കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഈരാറ്റുപേട്ട ലയൺസ് ക്ലബ് പ്രസിഡൻ്റ് സജി പുറപ്പന്താനം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ക്യാമ്പിന് എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, മരിയ തോമസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, ഫിദ ഫർസീൻ, ഈരാറ്റുപേട്ട ലയൺസ് ക്ലബാംഗം ബിനോയി . സി. ജോർജ് എന്നിവർ നേതൃത്വം നൽകി.