പ്രാദേശികം

ദീക്ഷാരംഭം കുറിച്ച് അരുവിത്തുറ കോളേജ്

അരുവിത്തുറ: സർവ്വകലാശാലാ വിദ്യാഭ്യാസരഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടു കൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ദീക്ഷാരംഭ് 2024 അരംഭിച്ചു. സാസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോടനുബദ്ധിച്ചാണ് ഒരാഴച്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്. കോളേജ് മാനേജർ വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം ജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സി ബി ജോസഫ്, കോളേജ് ബർ സാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യൂ ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ് , അഡ്മിഷൻ നോഡൽ ഓഫിസർ ശ്രീ ജോബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പരിപാടിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേരളാ പി.എസ്സ്.സി അംഗം ഡോ സ്റ്റാൻലി തോമസ്, രാജഗിരി കോളേജ് അസിസ്റ്റന്റ് പ്രൊഫ. ഡോ നിതിഷ് കുര്യൻ പ്രശസ്ത ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും.