പ്രാദേശികം

ശാസ്ത്ര ജനകീയവൽകരണസമ്പർക്ക പരിപാടിയുമായി അരുവിത്തുറ കോളേജ്

അരുവിത്തുറ :ശാസ്ത്ര ജനകീയവൽക്കരണ സമ്പർക്ക പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ കെമിസ്ടി വിഭാഗം വിപുലമായ ക്യാംപയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജ് കെമിസ്ട്രി വിഭാഗത്തിലെ പിജി വിദ്യാർത്ഥികൾ സമ്പർക്ക സെമിനാർ നടത്തി. ന്യൂക്ലിയർ എനർജിയുടെ ഗുണദോഷങ്ങൾ എന്ന വിഷയത്തിൽ പിജി വിദ്യാർത്ഥികളായ വർഷ, ദേവു, ഭാവന എന്നിവർ വിദ്യാർത്ഥികളുമായി സംവദിച്ചു. പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് സ്കൂൾ പ്രിൻസിപ്പൽ വിൽസൺ, അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ.ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ.നിഹിത ലിൻസൺ എന്നിവർ പങ്കെടുത്തു