ഈരാറ്റുപേട്ട: സാക്ഷരതാ യജ്ഞവുമായി ബന്ധപ്പെട്ട് 2024 നവംബർ 1 ന് സമ്പൂർണ്ണ ഡിജിറ്റ്ൽ സംസ്ഥാനമായി ഔദ്യോഗി കമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ സമ്പൂർണ്ണ ഡിജി കേരളം വോളണ്ടിയേഴ്സ് പരിശീലനവും കലാസന്ധ്യയും നടക്കും.
ഇന്ന് (2024 ഒക്ടോബർ 5 ശനിയാഴ്ച) വൈകിട്ട് 5ന് ഈരാറ്റുപേട്ട ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പരിപാടി ആന്റോ ആൻ്റണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും.നഗരസഭാ ചെയർപേഴ്‌സൻ സുഹ്റ അബ്‌ദുൽ ഖാദർ അദ്ധ്യക്ഷത വഹിക്കും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പോർട്ടൽ ഓപ്പണിംഗ് നിർവ്വഹിക്കും.
വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസ്,
നഗരസഭാ കൗൺസിലർമാരായ ഫാസില അബ്‌സാർ, ഷഫ്‌ന അമീൻ, ഫസൽ റഷീദ്, പി.എം. അബ്ദുൽ ഖാദർ, നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, എസ്.കെ. നൗഫൽ, ഷൈമ റസാഖ്, അബ്ദുൽ ലത്തീഫ്, ലീന ജെയിംസ്, സുഹാന ജിയാസ് തുടങ്ങിയർ സംബന്ധിക്കും. ജോഷി താനിക്കൽ, അഷ്‌റഫ് വി.എം, വി.എസ്. സലീം, അശോക് കുമാർ വി.എം എന്നിവർ പരിശീലന ക്ലാസ് നയിക്കും.
തുടർന്ന് സിനി ആർട്ടിസ്റ്റ് മുഹമ്മദ് ഇർഫാൻ, അജുംഷ, ന്യൂസ് റീഡർ ഷിഹാബ് മുഹമ്മദ്, ഗായിക അസ്‌ന ഖാൻ തുടങ്ങിയവർ അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും.