ഈരാറ്റുപേട്ട: ടീം എമർജൻസി പ്രവർത്തന ഫണ്ട് സമാഹരണത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. വയനാട് ദുരന്തത്തിന്റെ പാശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ആഘോഷങ്ങൾ ഒഴിവാക്കുക എന്നുള്ളതിനാൽ ടീം എമർജൻസി പ്രവർത്തന ഫണ്ടിനു വേണ്ടി നടത്തുന്ന രണ്ടാമത് മത്സര വള്ളംകളി മാറ്റിവെച്ചാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചത്.
ടീമിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി സെപ്റ്റംബർ 12 വ്യാഴാഴ്ച നടത്തുന്ന ബിരിയാണി ചലഞ്ചിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.