പ്രാദേശികം

ലൈബ്രറികൾക്ക് ബ്ലോക്ക് പഞ്ചായത്ത് കംപൂട്ടർ നൽകി

ഈരാറ്റുപേട്ട .ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വിവിധ ലൈബ്രറികൾക്ക് അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് കംപ്യൂട്ടർ, ടെലിവിഷൻ, അലമാര, പ്രിന്റർ എന്നിങ്ങനെ വിവിധ ഉപകരണങ്ങളുടെ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ നെല്ലുവേലിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിൾ, സ്കറിയാ ജോർജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി മാത്യൂ സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അജിത്കുമാർ.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ഗോപാലൻ, മെമ്പർമാരായ ശ്രീകല.ആർ, ബിന്ദു സെബാസ്റ്റ്യൻ, രമാമോഹനൻ, ജോസഫ് ജോർജ്, മിനി സാവിയോ, അക്ഷയ്ഹരി, ജെറ്റോ ജോസ്, സെക്രട്ടറി ബാബുരാജ്.കെ എന്നിവർ സംസാരിച്ചു