ഈരാറ്റുപേട്ട: നഗരസഭ കുഴിവേലി വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മുസ്ലിം ലീഗിലെ റൂബിന നാസർ മത്സരിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അഡ്വ വി പി നാസറിൻ്റെ ഭാര്യയാണ് റൂബിന' ലീഗ് ഹൗസിൽ നടന്ന യു ഡി എഫ് കൺവൻഷനിൽ വെച്ച് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കെ എ മുഹമ്മദ് അഷറഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. മണ്ഡലം യു ഡി എഫ് ചെയർമാൻ പി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ, വൈസ് ചെയർമാൻ അഡ്വ മുഹമ്മദ് ഇല്യാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ സതീഷ്കുമാർ, മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ എം പി സലിം, വി പി മജീദ്, സി പി ബാസിത്ത്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ, വെൽഫയർ പാർട്ടി നേതാവ് യൂസുഫ് ഹിബ, കെ എ മുഹമ്മദ് ഹാഷിം, വി എം സിറാജ്, കെ എ മാഹിൻ , അഡ്വ വി പി നാസർ, നാസർ വെള്ളൂപ്പറമ്പിൽ , പി എം അബ്ദുൽഖാദർ എന്നിവർ പ്രസംഗിച്ചു. യു ഡി എഫ് കൺവീനർ റാസി ചെറിയ വല്ലം സ്വാഗതമാശംസിച്ചു
പ്രാദേശികം