ഈരാറ്റുപേട്ട : നൂറ് കണക്കിന് വിദ്യാർത്ഥികളും വഴിയാത്രക്കാരും കടന്ന് പോകുന്ന റോഡ് വക്കിലെ കാന അപകട ഭീഷണിയാകുന്നു.
പൂഞ്ഞാർ റോഡിൽ എം.ഇ.എസ് ജംഗ്ഷനിൽ ഗവൺമെൻറ് മുസ് ലിം എൽപി സ്കൂളിനോട് ചേർന്നാണ് കാന രൂപപെട്ടത്.
വിദ്യാർത്ഥികൾ സ്ഥിരമായി യാത്ര ചെയ്യുന്ന വഴിയിൽ ഇത്തരത്തിലുള്ള കുഴി വിദ്യാർത്ഥികൾക്ക് വലിയ ഭീഷണിയാണ്.ഈ പ്രദേശത്ത് ഉണ്ടായിരുന്ന കലുങ്ക് പൊളിഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിൽ വലിയ കുഴി രൂപപ്പെട്ടത്. തുടക്കത്തിൽ ചെറുതായിരുന്നു. ശക്തമായ മഴയെ തുടർന്ന് സൈഡിലെ മണ്ണ് ഒലിച്ച് പോയതാണ് കാന വലുതാകാൻ കാരണമായി പറയുന്നത്. ഇപ്പോൾ ഏകദേശം 5 അടിയോളം താഴ്ച ഉള്ളതായി നാട്ടുക്കാർ പറയുന്നു.
പ്രദേശം കാടുപിടിച്ചു കിടക്കുന്നതിനാൽ പലരും ഈ പ്രദേശത്ത് ചപ്പ് ചവറുകളും നിക്ഷേപിക്കാറുണ്ട്. അത് കൊണ്ട് തന്നെ കുഴി ഉണ്ടെന്നുള്ള കാര്യം
വഴി നടപ്പ് ക്കാരുടെ ശ്രദ്ധയിൽ പെടാൻ പ്രയാസമാണ്.
ഇതിനോട് ചേർന്നാണ് ബസ് സ്റ്റോപ്പും ഉള്ളത്. യാത്രക്കാർ പുറത്തിറങ്ങുമ്പോൾ കുഴിയിൽ വീഴാനുള്ള സാധ്യതയുമുണ്ട്. അപകടം ഒഴിവാക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്