ഈരാറ്റുപേട്ട ; ഈരാറ്റുപേട്ടയിൽ സിജി പി.എസ് സി കോച്ചിംഗ് സെൻ്റർ ആരംഭിക്കുന്നു. മാർക്കറ്റ് റോഡിൽ മസ്ജിദ് സലാമിന് സമീപത്തുള്ള സി.സി എം. വൈ ബിൽഡിംഗിലാണ് കോച്ചിംഗ് ആരംഭിക്കുന്നത്. സിജി ഈരാറ്റുപേട്ട യൂണിറ്റ് കഴിഞ്ഞ മാസം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പി.എസ് സി രജിസ്ട്രേഷൻ ഡ്രൈവ് വഴി നൂറിലധികം പേർക്ക് പി.എസ് സി യുടെ വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ അവസരമൊരുക്കിയിരുന്നു.ഇതിൻ്റെ രണ്ടാംഘട്ടമെന്ന നിലക്കാണ് PSC കോച്ചിംഗിന് സ്ഥിരം സംവിധാനം ഒരുക്കുന്നത്. ദിവസം മൂന്ന് മണിക്കൂർ വിതം ആഴ്ച്ചയിൽ മൂന്ന് ദിവസമാണ് ക്ലാസ് നടത്തുക. അഡ്മിഷൻ ഫീ 200 രൂപ. മിതമായ ഫീസ് മാത്രമാണ് ഈടാക്കുക.
ഗൈഡൻസ് സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച്കളിൽ പി.എസ് സി കോച്ചിംഗ് നടക്കുന്ന സി. സി. എം. വൈ സെൻ്ററിൽ മറ്റ് ദിവസങ്ങളിലാണ് സിജി പി.എസ്.സി കോച്ചിംഗ് ഒരുക്കുന്നത്. ഗൈഡൻസ് സ്കൂളിൻ്റെ സഹകരണത്തോടെയാണ് സിജി ഈ കോച്ചിംഗ് ക്ലാസ് നടത്തുന്നത്. പ്രഫഎ.എം റഷീദ് ഹോണററി പ്രിൻസിപ്പലും, എം.എഫ് അബ്ദുൽ ഖാദർ കോ ഓർഡിനേറ്ററും , എൻ. നസീറ ചീഫ് ഇൻസ്ട്രക്ടറുമായിരിക്കും. താൽപര്യമുള്ളർ ബന്ധപ്പെടേണ്ട നമ്പറുകൾ : 8089798998, 9447267089, 9446409795