അരുവിത്തുറ : രസതന്ത്രത്തിൻ്റെ വിസ്മയകൂട്ടുകളുമായി അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് കെമിസ്ട്രി എക്സ്സിബിഷൻ സംഘടിപ്പിച്ചു. കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം രാവിലെ കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു..രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും രണ്ടു നിലകളിലായി അണിയിച്ചൊരുക്കിയ കെം ഫെസ്റ്റ് എക്സിബിഷനിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ അഭൂതപൂർവ്വമായി തിരക്ക് അനുഭവപ്പെട്ടു. വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് എക്സ്സിബിഷൻ കാണാൻ എത്തിയത്.
പ്രാദേശികം