ഈരാറ്റുപേട്ട. വടക്കേക്കരയിൽ പി കെ അലിയാർ മെമ്മോറിയൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ അഡ്വ.ഹാരിസ് ബീരാൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ നഗരസഭയ്ക്ക് അനുവദിച്ചു
ഈരാറ്റുപേട്ട നഗരസഭ മുസ്ലി ലീഗ് കമ്മിറ്റി കഴിഞ്ഞ ജൂലൈ 21 ന് ബറക്കാത്ത് ഓഡിറ്റോറിയത്തിൽ ഹാരിസ് ബീരാൻ എം.പിക്ക് സ്വീകരണം നൽകീയിരുന്നു. ഈ സ്വീകരണ സമ്മേളനത്തിൽ വെച്ച് ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദറും നഗരസഭ യു.ഡി.എഫ് കൗൺസിലന്മാരും ചേർന്ന് ഈരാറ്റുപേട്ടയിൽ കമ്യൂണിറ്റി സെൻ്ററും മിനി ഓഡിറ്റോറിയവും പണിയാൻ 55 ലക്ഷം രൂപ ഫണ്ട് അനുവദിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാന് നിവേദനം നൽകീയിരുന്നു. ഇതെ തുടർന്നാന്ന് എം.പി ഫണ്ട് അനുവദിച്ചത്