പ്രാദേശികം

മിനച്ചിലാറ്റിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി പരാതി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

വീഡിയോ ലിങ്ക് https://www.facebook.com/share/v/FXKXmVioDnQ4foPw/

ഈരാറ്റുപേട്ട: പ്രൈവറ്റ് ബസ് സ്റ്റാൻ്റിന് എതിർ വശത്ത് പഴയ പ്രിയ ടൂറിസ്റ്റ് ഹോമിന് സൈഡിലുള്ള ഇടവഴിയിലൂടെ മലിനജലം മീനച്ചിലാറ്റിലേക്ക് ഒഴുക്കുന്നു പരാതിയെ തുടർന്ന് കർശന നടപടിയുമായി ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ വിഭാഗം. 

മലിനജലം ആറ്റിലേക്ക് ഒഴുക്കിയ പൂഞ്ഞാർ റോഡിൽ പ്രവർത്തിക്കുന്ന വെജിറ്റേറിയൻ ഹോട്ടൽ നഗരസഭ അടപ്പിച്ചത്. കൃത്യ വിലോപം കാണിച്ച സ്ഥാപനത്തിന് അമ്പതിനായിരം രൂപ പിഴയും നൽകി.  തൊട്ടടുത്തുള്ള ടൂറിസ്റ്റ് ഹോമിൻ്റെ സെപ്റ്റിക്ക് ടാങ്കും ലീക്ക് കണ്ടതിനെ തുടർന്ന് ടൂറിസ്റ്റ് ഹോം ഉടമക്കും പിഴ നൽകി.നിരവധി പേർ ആറിൻ്റെ മറുകര എത്താനും കുളിക്കാനുമെല്ലാം ഉപയോഗിച്ച് കൊണ്ടിരുന്ന കടവായിരുന്നു. മലിനം ജലം ഒഴുകി വഴുക്കൽ വീണതോടെ ഇടവഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യമായി. ദുർഗന്ധം കാരണം മൂക്ക് പൊത്തി മാത്രമാണ് അത്യാവിശ്യക്കാർ ഇത് വഴി കടന്ന് പോകുന്നത്. പരാതി ഉയർന്നതിനെ തുടർന്ന് ആരോഗ്യ വിഭാഗത്തിൻ്റെ ഇടപെടൽ ജനങ്ങൾക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ ജൂണിലെ പുതുമഴയത്ത് ചെറു തോടുകളിൽ നിന്നും ഒഴുകിയെത്തിയ മാലിന്യ കവറുകൾ മീനച്ചിലാറ്റിൽ എത്തിയത് പരക്കെ വിമർശിക്കപെട്ടിരുന്നു. അന്ന് തന്നെ നഗരസഭയിൽ ചേർന്ന അടിയന്തിര യോഗത്തിൽ എടുത്ത തീരുമാനമാണ് മാലിന്യ വിഷയത്തിൽ കർശന തീരുമാനമെടുക്കാൻ ആരോഗ്യവിഭാഗത്തിന് അനുമതി നൽകിയിരുന്നു.അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും. പൊതുനിരത്തിൽ രാത്രികാലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ട് പിടിക്കാൻ സ്പെഷൽ സ്വാകാഡുകളെ ചുമതലപെടുത്തിയും . പുഴയുടെ തീരങ്ങളിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടങ്ങളിൽ സാനിട്ടേഷൻ സംവിധാനങ്ങൾ ഉറപ്പ് വരുത്തിയും ഉറവിട മാലിന്യ സംസ്കരണത്തിന് വേണ്ട ബയോ ബിന്നുകൾ വിതരണം ചെയ്തും മാലിന്യ മുകത നാടിന്നായി കൂട്ടായ പരിശ്രമമാണ് നടത്തുന്നതെന്ന് നഗരസഭ ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷെഫ്ന അമീൻ പറഞ്ഞു. 

ലൈസൻസിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വികരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ സി.രാജൻ പറഞ്ഞു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന ബി.നായർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി മോൾ, അനീസ എന്നിവർ പങ്കെടുത്തു.