ഈരാറ്റുപേട്ട .നഗരത്തിലെ സമ്പൂർണ ട്രാഫിക് പരിഷ്‌കരണത്തിന് തുടക്കമായി. ട്രാഫിക്ക് പരിഷ്ക്കരണത്തിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ പി.ആർ
ദീബു നിർവ്വഹിച്ചു.
നഗരത്തിലെ കുരുക്കിന് ആശ്വാസമായി. ട്രാഫിക് നിയന്ത്രണത്തിന് വിവിധ ഭാഗങ്ങളിൽ പോലീസിനെ വിന്യസിച്ചു. നിയമ ലംഘകർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസിന് നിർദേശം.
എന്നാൽ പരിഷ്‌കരണത്തിൽ അതൃപ്തിയുമായി വ്യാപാരികളും യാത്രക്കാരും. ടൗണിലെ ബസ് സ്റ്റോപ്പ് നിർത്തലാക്കിയതുമായി ബന്ധപ്പെട്ട വ്യാപാരികളുടെ ആശങ്ക അടുത്ത അവലോകന യോഗത്തിൽ ചർച്ച ചെയ്യുമെന്ന് മുനിസിപ്പൽ ചെയർപേഴ്‌സൻ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു