പ്രാദേശികം

എം.ഇ.എസ് കോളേജിൽ പരിശീലന പരിപാടി നടത്തി.

ഈരാറ്റുപേട്ട :കേരള സർക്കാരിൻ്റ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരള  നഗരസഭയിൽ നടപ്പാക്കുന്നതിൻ്റെ മുന്നോടിയായി  എം.ഇ.എസ്കോളജിലെ എൻ. എസ്.എസ്  വളണ്ടിയർമാർക്ക് പരിശീലനം നൽകി. 
പ്രിൻസിപ്പൽ പ്രഫ. എ.എം റഷീദ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ട്രൈനർഅശോക് കുമാർ വി.എം ക്ലാസെടുത്തു.മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് വി.എം അഷ്റഫ്, ജോഷി താന്നിക്കൽ എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ  ഫഹ്‌മി സുഹാന നേതൃത്വം നൽകി. 50 വിദ്യാർത്ഥികൾ പങ്കെടുത്തു .