പ്രാദേശികം

വിദ്യാഭ്യാസ വകുപ്പ് മിനി ദിശ നാളെ വെള്ളി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ

ഈരാറ്റുപേട്ട .പൊതു വിദ്യാഭ്യാസ വകുപ്പിൽ ഈ വർഷം ആരംഭിച്ച വളരെ പ്രധാനപെട്ട ഒരു പരിപാടിആണ് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിൽ ഹയർ സെക്കന്ററി കുട്ടികൾക്കായി നടക്കുന്ന മിനി ദിശ - ഹയർ സ്റ്റഡീസ് എക്സ്പോ. ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സംബന്ധിച്ചുമുള്ള അറിവ് നേടാനുള്ള ഒരു വലിയ സാധ്യത ആണ് ദിശ പ്രോഗ്രാം.

       കഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലകളിലെ 24 സ്കൂളുകളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി 22, 23 വെള്ളി ,ശനി തീയതികളിൽ, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ മിനി ദിശ' നടക്കും .

 

വെള്ളിയാഴ്ച, വിവിധ ഗവണ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സ്റ്റാളുകളും, നാല് ഓഡിറ്റോറിയങ്ങളിലായി പ്രമുഖരായ വ്യക്തികൾ നയിക്കുന്ന 20 സെമിനാറുകളും, വിദ്യാർത്ഥികളുടെ സംശയ നിവാരണത്തിനായി പ്രത്യേകം പരിശീലനം നേടിയ കരിയർ ഗൈഡ്മാരുടെ സേവനവും മിനി ദിശ യുടെ ഭാഗമായി ഉണ്ടാകും.

 

സാധാരണ കുടുംബങ്ങളിൽ നിന്നുള്ള നമ്മുടെ വിദ്യാർത്ഥികൾക്ക് ഉയർന്ന സ്വപ്‌നങ്ങൾ കാണുവാനുള്ള പ്രേരണയും, ഉന്നത വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ, മികച്ച സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്നതിനെ കുറിച്ചുള്ള അറിവും ദിശ പ്രോഗ്രാമിൽ പങ്കെടുക്കുന്നത് വഴി ലഭിക്കും. 

 

വെള്ളിയാഴ്ച ഇന്ന് രാവിലെ 9.30.ന് പൂഞ്ഞാർ എം.എൽ എ അഡ്വ.സെബാസ്റ്റിൽ കുളത്തി ങ്കൽ ദിശ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും.പ്രൊഫ.എം.കെ.ഫരീദ്, സുഹാന ജിയാസ്, പി.പി.താഹിറ, എം.പി ലീന എന്നിവർ സംസാരിക്കും.

 

ശനിയാഴ്ച, രാവിലെ 10 ന് പ്രതിരോധ മേഖലകളിലെ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള സെമിനാറും, വിദേശ പഠനത്തിന് സഹായിക്കുന്ന കുട്ടികളുടെ സംശയ നിവാരണത്തിനുള്ള സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് കൺവീനർ സോണി ജോസഫ്, സെക്രട്ടറി പി.ആർ പ്രിജു എന്നിവർ അറിയിച്ചു.