പ്രാദേശികം

ഡിവൈൻ എജുക്കേഷണൽ സെന്റർ ഡിവൈൻ മിനി മാരത്തോൺ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഡിവൈൻ എജുക്കേഷണൽ സെന്റർ മിനി മാരത്തോൺ സംഘടിപ്പിച്ചു. നടയ്ക്കൽ ഹുദാ ജംഗ്ഷനിൽനിന്ന് ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു ടി.ആർ ഫ്ലാഗ്ഓഫ് ചെയ്ത മാരത്തണിൽ ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളിലും സന്നദ്ധ സംഘടനകളിലും വിവിധ ക്ലബ്ബുകളും അംഗങ്ങളായ നിരവധി പേർ പ്രായഭേദമെന്യേ പങ്കാളികളായി. 
പങ്കെടുത്ത എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. മുട്ടം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പാലാ ബ്രാഞ്ച് സെക്രട്ടറി ഡോക്ടർ വിപുരാജ് ഹൃദയദിന സന്ദേശം നൽകി. 
അബ്ദുൽ ഗഫൂർ (ടീം നന്മക്കൂട്ടം), ജോഷി മൂഴിയാങ്കൽ (ടീം എമർജൻസി), അബ്ദുല്ല ഖാൻ (വാക്കേഴ്സ് ക്ലബ്ബ്), വൈറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രധിനിധി അഡ്വ. രഘുനാഥൻ നായർ, പാലാ പൗരവലിയെ പ്രതിനിധീകരിച്ച് സ്‌കറിയ, ഫോട്ടോഗ്രാഫിക് അസോസിയേഷൻ പ്രതിനിധി ബഷീർ മേത്തൻസ്, വി.എ. ജാഫർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.