ഈരാറ്റുപേട്ട: ഡിവൈൻ എജുക്കേഷണൽ സെന്റർ ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 ഞായറാഴ്ച രാവിലെ 7മണിക്ക് ഡിവൈൻ മാരത്തോൺ എന്ന പേരിൽ മിനി മാരത്തോൺ സംഘടിപ്പിക്കുന്നു. ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യം മുന്നോട്ടുവെച്ചാണ് ഇങ്ങനൊരു മാരത്തോൺ സംഘടിപ്പിക്കുന്നത്. ഈരാറ്റുപേട്ടയിലെ യുവജന സംഘടനകളും, സന്നദ്ധ സംഘടനകളും വിവിധ ക്ലബ്ബുകളും പങ്കാളികളാകുന്ന മാരത്തോൺ നടക്കൽ ഹുദാ ജംഗ്ഷനിൽ നിന്ന് തുടങ്ങി ടൗൺ ചുറ്റി മുട്ടം ജങ്ഷനിൽ സമാപിക്കും ഫിനിഷ് ചെയ്യുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും മെഡലും നൽകുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും മാരത്തോണിൽ രജിസ്റ്റർ ചെയ്യുന്നതിനും
9847694948