ഈരാറ്റുപേട്ട: ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഈ വർഷം ഈരാറ്റുപേട്ടയിൽനിന്ന് ഹജിന് പോയവർക്കുള്ള സ്വീകരണവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു . ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു . പുത്തൻപള്ളി ചീഫ് ഇമാം അലി ബാഖവി മുഖ്യപ്രഭാഷണം നടത്തി
ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, സംസ്ഥാന ജനറൽ സെക്രട്ടറി കടുവയിൽ എ.എം. ഇർഷാദ് ബാഖവി എന്നിവർ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു . ഖുർആൻ മുഴുവനായി ഹൃദിസ്ഥമാക്കിയവർക്കുള്ള ആദരം, എസ്.എസ്.എൽ.സി-പ്ലസ്ടു പരീക്ഷകളിൽ ഫുൾ എപ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള ആദരം എന്നിവയും നടന്നു .
മേഖലാ പ്രസിഡൻ്റ് നൗഫൽ ബാഖവി
അദ്ധ്യക്ഷതവഹിച്ചു
സാബിത് കൗസരി,´ഹാഷിം മന്നാനി, അബ്ദുസ്സലാം മൗലവി എം.എഫ്.ബി, കെ.പി. അബ്ദുൽ അസീസ് എം.എഫ്.ബി, പ്രൊഫ. എ.എം. റഷീദ്, മുഹമ്മദ് സക്കീർ, പി.ടി. അഫ്‌സറുദ്ദീൻ, മുഹമ്മദ് സാലി, മുഹമ്മദ് അഷ്‌റഫ് കൗസരി, ഇബ്രാഹിംകുട്ടി മൗലവി, വി.പി. സുബൈർ മൗലവി, വാർഡ് കൗൺസിലർ സുനിൽ കുമാർ, നിസാർ കൊടിത്തോട്ടം, അർഷദ് ബദ് രി, അബ്ദുൽ ബാസിത്ത്, അബ്ദുൽ കരീം, ഹബീബുല്ല, മുഹമ്മദ് ഷാഫി, അലി സാലേ മൻസിൽ, ഷാഹുൽ ഹമീദ് മൗലവി എന്നിവർ സംബന്ധിച്ചു .