പ്രാദേശികം

ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും.

ഈരാറ്റുപേട്ട: ഡ്രസ്സ് ബാങ്ക് ഈരാറ്റുപേട്ടയുടെ സ്വപ്‌ന പദ്ധതി 'DBE മംഗല്യ' ഫെബ്രുവരി 23 ഞായറാഴ്ച്‌ച നടക്കും. 2024 ഫെബ്രുവരി 22 ന് ആരംഭിച്ച മംഗല്യയുടെ പ്രധാന ലക്ഷ്യം അർഹതപ്പെട്ട ഒരു കുടുംബത്തിന്റെ വിവാഹത്തിന് 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു. വരുന്ന ഞായറാഴ്ച്ച ഈരാറ്റുപേട്ട വ്യാപാരഭവനിൽ വച്ച് ഈ ലക്ഷ്യം പൂർത്തീകരിക്കപ്പെടുകയാണ്.

ഡ്രസ്സ് ബാങ്ക് ആക്‌ടിങ് പ്രസിഡന്റ് ഷെമി നൗഷാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സ്വർണത്തിനുള്ള തുക കൈമാറും. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്‌സൺ സുഹറ അബ്ദുൽഖാദർ മുഖ്യപ്രഭാഷണം നടത്തും.

ഡ്രസ്സ് ബാങ്ക് രക്ഷാധികാരി പ്രൊഫ. എ.എം റഷീദ് ടിബിഇ മംഗല്യയെക്കുറിച്ചു സംസാരിക്കും. ഈരാറ്റുപേട്ട KVVES പ്രസിഡന്റ് എഎംഎ ഖാദർ സന്ദേശം നൽകും. നൈനാർ ജുമാ മസ്‌ജിദ് പ്രസിഡന്റ് മുഹമ്മദ് സക്കീറും ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി വൈസ്‌ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ല്യാസും ആശംസകൾ നേർന്നു സംസാരിക്കും. ഡ്രസ്സ് ബാങ്ക് എക്സിക്യൂട്ടീവ് മെമ്പറുമാരായ ഫാത്തിമ ശമ്മാസ് സ്വാഗതവും ഫാത്തിമ തസ്‌നി നന്ദിയും അറിയിക്കും.