പ്രാദേശികം

സർക്കാരിൻ്റെ അനാസ്ഥ മൂലം ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് വൻ വാടക കുടിശിഖ

ഈരാറ്റുപേട്ട .വടക്കേക്കരയിൽ ഒരു കെട്ടിടത്തിലെ  മുന്നാം നിലയിൽ  15912 രൂപ മാസവാടകയ്ക്ക് 
 പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് 77 മാസത്തെ വാടക കുടിശിഖ 12,25,224 (പന്ത്രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി ഇരുനൂറ്റിപതിനാല് )രൂപ നൽകാനുണ്ടെന്ന്  ജനകീയ വികസന ഫോറം പ്രസിഡൻ്റ് പൊന്തനാൽ ഷെരീഫിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു. 

ഈരാറ്റുപേട്ടയിലെ എട്ട് ഓളം സർക്കാർ ഓഫീസുകൾ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിപക്ഷം ഓഫീസുകളും വാടക കുടിശിഖയിനത്തിൽ കെട്ടിട ഉടമകൾക്ക് വൻതുക നൽകാനുണ്ട്.
 
2022 ലെ  സംസ്ഥാന ബഡ്ജറ്റിൽ ഈരാറ്റുപേട്ട യിൽ മിനി സിവിൽ സ്റ്റേഷൻ പണിയാൻ 10 കോടി രൂപ വകയിരുത്തീയിരുന്നു.

മിനി സിവിൽ സ്റ്റേഷനായി കോട്ടയം ജില്ലാ കളക്ടർ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു ഏക്കർ സർക്കാർ  പറംമ്പോക്ക് ഭൂമി കണ്ടെത്തി 2022 ൽ തന്നെ സർക്കാരിന് പ്രോപ്പോസൽ സമർപ്പിച്ചിരുന്നതാണ്. എന്നാൽ ഈ  നിർദ്ദേശത്തെ  വസ്തുതാപരമല്ലാത്ത റിപ്പോർട്ട്  നൽകി ഇവിടെ സിവിൽ സ്റ്റേഷൻ നിർമ്മാണത്തെ പൊലീസ്  വകുപ്പ് എതിർക്കുകയാണ് ഉണ്ടായത്.

ഈ വിഷയം പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തി ങ്കൽ പല പ്രാവശ്യം നിയമസഭയിൽ ഉന്നയിച്ചതാണ്.

എന്നാൽ രണ്ട് മാസം മുമ്പ് മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗത്തിൽ വെച്ച് അര ഏക്കർ സ്ഥലം മിനി സിവിൽ സ്റ്റേഷന് അനുവദിക്കാമെന്ന് ആഭ്യന്തര വകുപ്പ് സമ്മതിക്കുകയും ചെയ്തു.
മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിൻ്റെ പ്രാരംഭ നടപടികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് നടപടികൾ ആരംഭിക്കാൻ മുന്ന് വർഷം വരെ കാത്തിരിക്കേണ്ടി വന്നത് സർക്കാർ വകുപ്പുകളുടെ 
എകോപനമില്ലായ്മയും ഇതുമൂലം സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും ജനകീയ വികസന ഫോറം പ്രസിഡൻറ് പൊന്തനാൽ ഷെരീഫും സെക്രട്ടറി ഹസീബ് വെളിയത്തും ആരോപിച്ചു.