പ്രാദേശികം

ഈരാർകപ്പ് - ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിന് നാളെ ഈരാറ്റുപേട്ട സ്പോർട്ടിഗോയിൽ തുടക്കം

ഈരാറ്റുപേട്ട. ക്രിക്കറ്റിലെ കേരളത്തിലെ പ്രമുഖ  8 ടീമുകൾ മാത്രം അണിനിരത്തി കൊണ്ട് ശനി, ഞായർ (28 ,29 )തിയതികളിൽ നടയ്ക്കൽ സ്പോട്ടിക്കോ ടർഫിൽ ആൾ കേരള ക്രിക്കറ്റ് ടൂർണമെൻ്റ് നടക്കും.

ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ആന്റോ ആൻറണി എം.പി മൽസരം ഉദ്ഘാടനം ചെയ്യും അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖ്യാ തിഥി ആയിരിക്കും

മത്സരത്തിൽ വിജയിക്കുന്ന ടീമുകൾക് ഒന്നാം സമാനമായി 50000 രൂപയും ട്രോഫിയും സ്പോൺസർ ചെയുന്നത് Go ഗ്രിൽ മന്തി മഹൽ ഈരാറ്റുപേട്ടയും 
രണ്ടാം സ്ഥാനാർക്കുള്ള 25000 രൂപ ക്യാഷ് പ്രൈസ് സ്പോൺസർ ചെയുന്നത് റെഡ് ടാഗ് മെൻസ് വെയർ  ഈരാറ്റുപേട്ടയും ട്രോഫി സ്പോൺസർചെയുന്നത് മാലിക് ഗ്രൂപ്പ്‌ മാണ്.

ഞായറാഴ്ച സമാപന സമ്മേളണം ഉദ്ഘടനം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നിർവ്വഹിക്കും
സമ്മാന വിതരണംസിനിമ താരം പാഷാണം ഷാജി നിർവ്വഹിക്കും

എല്ലാ കായിക പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.