ഈരാറ്റുപേട്ട .രാജ്യം ഇന്ന് 78 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന അവസരത്തിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ നഗരസഭാ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.
വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ് സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ പിഎം അബ്ദുൽ ഖാദർ, എസ് കെ നൗഫൽ, റിയാസ് പ്ലാമൂട്ടിൽ, സുനിൽ കുമാർ,സജീർ ഇസ്മായിൽ, ഫൈസൽ, അനസ് പാറയിൽ കൂടാതെ ഹെൽത്ത് സൂപ്പർവൈസർ രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് തുടങ്ങിയവർ സംബന്ധിച്ചു.