പ്രാദേശികം

ഈരാറ്റുപേട്ടയിലെ മഹല്ലുകൾ കേരളത്തിനു മാതൃക മന്ത്രി അബ്ദു റഹ്മാൻ

ഈരാറ്റുപേട്ട: ആരോഗ്യ പരിപാലന രംഗത്ത് ഈരാറ്റുപേട്ട പി.എം.സി. ആശുപത്രിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമെന്ന് മന്ത്രി അബ്ദു റഹ്മാൻ. കേരളത്തിലെ മഹല്ല് ജമാഅത്തുകൾക്ക് മാതൃകയാക്കാവുന്ന സേവന പ്രവർത്തനങ്ങളാണ് ഈരാറ്റുപേട്ടയിലെ മൂന്ന് മഹല്ലുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പ്രസ്താവിച്ചു.വക്കഫ് ബോർഡിൻ്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന ഈസ്ഥാപനം കേരളത്തിൽ പ്രഥമസ്ഥാനത്താണെന്നും വക്കഫ്കാര്യ മന്ത്രി പറഞ്ഞു.

ആശുപത്രി അങ്കണത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ ചെയർമാൻ മുഹമ്മദ് സക്കീർ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. , ജനറൽ സെക്രട്ടറി സലിം കിണറ്റിൻമൂട്ടിൽ, മഹല്ല് പ്രസിഡൻറുമാരായ സാലി നടുവിലേടത്ത്, അഫ്സാർ പുള്ളോലിൽ, മഖാം ഭാരവാഹികളായ പി.എച്ച്. അൻസാരി,ഫൈസൽ വെട്ടിയാംപ്ലാക്കൽ, വി.പി.മജീദ് ,അഡ്വ എ.എസ്.സലീം. ഡോ.ഷാഹിൻ ഷൗക്കത്ത് എന്നിവർ സംസാരിച്ചു.