പ്രാദേശികം

ഈരാറ്റുപേട്ടയിൽ പ്രസ് ക്ലബ്ബ് രൂപീകരിക്കുന്നു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പ്രസ് ക്ലബ്ബ് രൂപീകരിക്കുവാൻ ഈരാറ്റുപേട്ടയിലെ -പ്രിൻ്റ്-ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ യോഗം തീരുമാനിച്ചു. 

നടയ്ക്കൽ ബറക്കാത്ത് മഹൽ മിനി ഓഡിറ്റോറിയത്തിൽ ഇ-ന്യൂസ് ചെയർമാൻ വി.എം. സി റാജ് അധ്യക്ഷത വഹിച്ചു. 

നഗരസഭാ ഓഫീസിനു സമീപം പ്രസ് ക്ലബ്ബിന് വേണ്ടി മുറിവാടകയ്ക്ക് എടുത്ത് നവംമ്പർ 1 ന് ഉദ്ഘാടനം വ്യാപാരഭവനിൽ ചേരുന്ന പരിപാടിയിൽ നടത്തുവാൻ തീരുമാനിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പ്രാദേശിക സപ്ലിമെൻ്റ് പ്രസിദ്ധീകരിക്കും.

വി.എം. സിറാജിനെ രക്ഷാധികാരിയായി തിരഞ്ഞടുത്തു. താഴെ പറയുന്ന വരെ താൽക്കാലിക ഭാരവാഹികളായി തിരഞ്ഞടുത്തു. 

പി.എ.എം. ഷെരീഫ് (ചെയർമാൻ), ഹസീബ് വെളിയത്ത്, എ.കെ. നാസർ, കെ.എ. സാജിദ് (വൈസ് ചെയർമാൻമാർ), ഡാനീഷ് (സെക്രട്ടറി), റസൽ ഷെരീഫ്, പി.എ. ഷമീർ, കെ.പി. മുജീബ് (ജോ. സെക്രട്ടറിമാർ), പ്രിൻസ് തീക്കോയി ( ട്രഷറർ). 

സപ്ലിമെൻ്റ് കമ്മിറ്റി കൺവീനായി കെ.എ. സാജിദിനെയും ജോ കൺവീനായി ഹസീബ് വെളിയത്തിനെയും യോഗം തിരഞ്ഞടുത്തു.