ഈരാറ്റുപേട്ട : വാകേഴ്‌സ് ക്ലബ്ബ് ഏഴാമത് വർഷികവും അവാർഡ് വിതരണവും ഓഗസ്റ്റ് 15 വൈകുന്നേരം 5 മണിക്ക് ഭരണങ്ങാനം ഓശാന മൗണ്ടിൽ വെച്ച് നടക്കും.മന്ത്രി റോഷി അഗസ്റ്റിൻ വർഷിക പൊത് യോഗം ഉദ്ഘാടനം ചെയ്യും.കുടുംബ സംഗമത്തിൻ്റെ ഉദ്ഘാടനം ആൻ്റോ ആൻ്റണി എംപി നിർവഹിക്കും. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ വിവിധ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കും.നഗരസഭ ചെയർപേഴ്സൺ സുഹുറ അബ്ദുൾഖാദർ അവാർഡ് വിതരണം നടത്തും.ലോഗോ പ്രകാശനം വ്യാപാരി വ്യവസായി പ്രസിഡൻ്റ് എ എം എ ഖാദറും, വനിതാ സംഗമം ഉദ്ഘാടനം ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സണ്ണിയൂം നിർവഹിക്കും.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും.
കൊച്ചിൻ വെൽഡൺ വോയ്സ് മെഗാ ഷോ അവതരിപ്പിക്കും.
പ്രാദേശികം