പ്രാദേശികം

പി.എം.എ.വൈ(ജി) ഗുണഭോക്തൃ സംഗമം നടത്തി ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

ഈരാറ്റുപേട്ട :   ഈരാറ്റുപേട്ട  ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ(ജി) ഗുണഭോക്താക്കളുടെ സംഗമം നടത്തി, തദ്ദേശസ്വയംഭരണവകുപ്പ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബെബിന്‍ ജോണ്‍ വര്‍ഗ്ഗീസ് പി.എം.എ.വൈ(ജി) ഗുണഭോക്താക്കള്‍ക്ക് ക്ലാസ്സ് എടുത്തു.  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെര്‍ണാണ്ടസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ്കുട്ടി ജോസഫ്, ഗീതാ നോബിള്‍, സ്കറിയാ ജോര്‍ജ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ  സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഓമന ഗോപാലന്‍, മെമ്പര്‍മാരായ ശ്രീകല.ആര്‍, ബിന്ദു സെബാസ്റ്റ്യന്‍, രമാമോഹനന്‍,  ജോസഫ് ജോര്‍ജ്, മിനി സാവിയോ, അക്ഷയ്ഹരി, ജെറ്റോ ജോസ്, സെക്രട്ടറി ബാബുരാജ്.കെ എന്നിവര്‍ സംസാരിച്ചു